ന്യൂഡല്‍ഹി|
WEBDUNIA|
Last Modified തിങ്കള്‍, 21 ജൂണ്‍ 2010 (15:50 IST)
PRO
രാജ്യത്ത് നടക്കുന്ന അഭിമാനക്കൊലപാതകങ്ങള്‍ക്കെതിരെ ‘ശക്തിവാഹിനി’ എന്ന സംഘടന നല്‍കിയ പൊതു താല്‍പര്യ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനും ഏഴ് സംസ്ഥാന സര്‍ക്കാരുകള്‍ക്കും നോട്ടീസ് നല്‍കി. ഖാപ് പഞ്ചായത്തുകളില്‍ നിന്ന് ദമ്പതികളെ രക്ഷിക്കാന്‍ സ്വീകരിച്ച നടപടികളെ കുറിച്ചുള്ള വിശദീകരണം നല്‍കാന്‍ കോടതി സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു.
കുടുംബത്തിന്റെ അഭിമാനം സംരക്ഷിക്കാനെന്ന പേരില്‍ നടത്തുന്ന കൊലപാതകങ്ങളെക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഇത്തരം കൊലപാതകങ്ങള്‍ തടയാന്‍ കര്‍ശന നിയമം കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടാണ് ശക്തിവാഹിനി ഹര്‍ജി നല്‍കിയത്.
ഹരിയാനയിലെ ഗ്രാമങ്ങളില്‍ ജാതി പഞ്ചായത്തിന്റെ കടുത്ത നിയമങ്ങളാണ് നടപ്പിലാവുന്നത്. ഭിവാനിക്കടുത്തുള്ള നിമ്രിവാലിയില്‍ ഞായറാഴ്ചയും ക്രൂരമായ ഒരു അഭിമാനക്കൊല നടന്നിരുന്നു. ജാട്ട് സമുദായത്തില്‍ പെട്ട മോണിക്ക (18), റിങ്കു (19) എന്നിവരാണ് കുടുംബത്തിന്റെ മാനം രക്ഷിക്കാനുള്ള കൊലപാതകത്തിന് ഇരയായത്.
പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഇവരെ കൊലപ്പെടുത്തിയ ശേഷം മറ്റുള്ളവര്‍ക്ക് ഒരു ‘പാഠമാകാന്‍’ വേണ്ടി വീട്ടില്‍ കെട്ടിത്തൂക്കിയിടുകയും ചെയ്തിരുന്നു.
ഹരിയാന, യുപി, പശ്ചിമ ബംഗാള്‍, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ അഭിമാനക്കൊലപാതകങ്ങള്‍ വര്‍ദ്ധിക്കുന്നു എന്ന് ശക്തിവാഹിനല്‍കിയ ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.