മാവോയിസ്റ്റുകള്‍ക്ക് നേപ്പാള്‍ ബന്ധം

ന്യൂഡല്‍ഹി| അവിനാഷ്. ബി|
ഇന്ത്യയിലെ മാവോയിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് നേപ്പാള്‍ ബന്ധമുണ്ടെന്ന് വ്യക്തമായി. ഡല്‍ഹി പൊലീസിന്റെ സ്പെഷ്യല്‍ സെല്‍ കസ്റ്റഡിയിലെടുത്ത മാവോയിസ്റ്റ് നേതാവ് കൊബാദ് ഗാന്ധിയെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഇക്കാര്യം വെളിവായത്.

മറ്റു ചില മാവോയിസ്റ്റ് നേതാക്കള്‍ക്കൊപ്പം 2002-2006 കാലഘട്ടത്തില്‍ നാല് തവണ നേപ്പാള്‍ സന്ദര്‍ശിച്ചിരുന്നതായും കൊബാദ് ഗാന്ധി വെളിപ്പെടുത്തി. 2002 ല്‍ ഫിലിപ്പീന്‍സില്‍ നിന്നെത്തിയ രണ്ട് പേര്‍ വനമേഖലയിലെ യുദ്ധത്തിന് പരിശീലനം നല്‍കിയെന്നും കൊബാദ് ഗാന്ധി പറഞ്ഞു.

2007 നവംബറില്‍ ഝാര്‍ഖണ്ഡിലെ വനത്തില്‍ വച്ച് എല്ലാ മുതിര്‍ന്ന നേതാക്കളും പങ്കെടുത്ത നക്സല്‍ യോഗം നടന്നു എന്നും പിടിയിലായ വിമത നേതാവ് വെളിപ്പെടുത്തി. ഇന്ത്യയിലുടനീളം ആക്രമണം അഴിച്ചുവിടാനും വിഐപികളെ ലക്‍ഷ്യമിടാനും ലാല്‍ഗഡ്, പുരുലിയ തുടങ്ങിയ സ്ഥലങ്ങളില്‍ പൊതുജന മുന്നേറ്റം നടത്താനും യോഗത്തില്‍ പ്രമേയങ്ങള്‍ പാസാക്കിയിരുന്നു.

മാവോയിസ്റ്റ് പോളിറ്റ് ബ്യൂറോ അംഗമായ ഗാന്ധി പാര്‍ട്ടിയുടെ മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, ഝാര്‍ഖണ്ഡ്, മധ്യപ്രദേശ് എന്നീ ഘടകങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചു വരികയായിരുന്നു. 2009 സെപ്തംബര്‍ 20 ന് ആണ് അറസ്റ്റിലായത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :