സെസ് നല്‍കാത്തതിന് സച്ചിന് നോട്ടീസ്

മുംബൈ| WEBDUNIA|
PRO
ആഡംബര കാര്‍ ഉപയോഗിക്കുന്നതിനുള്ള സെസ് നല്‍കാത്തതിന്‍റെ പേരില്‍ സൂപ്പര്‍ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് നവി മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ നോട്ടീസയച്ചു. വ്യവസായ പ്രമുഖന്‍ അനില്‍ അംബാനി, ഗായകന്‍ ശങ്കര്‍ മഹാദേവന്‍, ത്രിപുര ഗവര്‍ണര്‍ ഡി വൈ പാട്ടീല്‍ എന്നിവര്‍ക്കും സച്ചിനൊപ്പം നോട്ടീസ് അയച്ചിട്ടുണ്ട്.

നവി മുംബൈ ആര്‍ ടി ഓ ഓഫീസിനു കീഴില്‍ ഒരു ലക്ഷത്തില്‍‌‌പരം വാഹനങ്ങളാണ് ഇത്തരത്തില്‍ സെസ് നല്‍കാതെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് മുനിസിപ്പല്‍ കമ്മീഷണര്‍ (സെസ്) മഹാവീര്‍ പെന്ധാരി പറഞ്ഞു.

മുംബൈ നഗരത്തെ അപേക്ഷിച്ച് നവി മുംബൈ മുനിസിപ്പല്‍ കോര്‍പറേഷനു പരിധിയില്‍ ഓടുന്ന ആഡംബര വാഹനങ്ങള്‍ക്ക് ഒരു ശതമാനം മാത്രമാണ് സെസ്. മുംബൈയില്‍ ഇത് 5.5 ശതമാനമാണ്. നികുതി കുറവായിട്ടും ഉപയോക്താക്കള്‍ നികുതി അടക്കാതിരിക്കുന്നതിനെ ന്യായീകരിക്കാനാവില്ലെന്ന് മഹാവിര്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :