സാമൂഹിക പ്രവര്‍ത്തകയാവണമെന്ന് നളിനി

ന്യൂഡല്‍ഹി| WEBDUNIA|
ജയില്‍ മോചിതയായ ശേഷം സാമൂഹിക പ്രവര്‍ത്തനം നടത്താന്‍ ആഗ്രഹിക്കുന്നു എന്ന് രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന നളിനി ശ്രീഹരന്‍. കഴിഞ്ഞ 19 വര്‍ഷമായി വെല്ലൂര്‍ ജയിലില്‍ കഴിഞ്ഞുവരികയാണ് ഇവര്‍.

മോചനത്തിനു ശേഷം നളിനി കുടുംബ ജീവിതത്തിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നില്ല എന്നും പാവപ്പെട്ട വനിതകള്‍ക്ക് വേണ്ടി സാമൂഹിക പ്രവര്‍ത്തനം നടത്താന്‍ ആഗ്രഹിക്കുന്നു എന്നും അവരുടെ അഭിഭാഷകന്‍ എസ് ദുരൈസ്വാമിയാണ് വെളിപ്പെടുത്തിയത്.

പ്രിയങ്ക ഗാന്ധിയുടെ ജയില്‍ സന്ദര്‍ശനത്തെ കുറിച്ചുള്ള ചോദ്യത്തിനും ദുരൈസ്വാമി മറുപടി നല്‍കി. 2008 ല്‍ പ്രിയങ്ക നളിനിയെ ജയിലില്‍ സന്ദര്‍ശിച്ചപ്പോള്‍ വിവിധ പ്രശ്നങ്ങളെ കുറിച്ച് ഒരു മണിക്കൂറോളം അവരുമായി ചര്‍ച്ച നടത്തിയെന്ന് നളിനിയുടെ അഭിഭാഷകന്‍ വെളിപ്പെടുത്തി. 1991 മുതല്‍ നളിനിയുടെ കേസ് കൈകാര്യം ചെയ്യുന്നത് ദുരൈസ്വാമിയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :