ബറാ അത്ത് രാവുകഴിഞ്ഞു, ഇനി റംസാന്‍.

WEBDUNIA|
ബറാഅത്ത് എന്നാല്‍ മോചനം എന്നര്‍ഥം. പുണ്യരാത്രി എന്നര്‍ഥം വരുന്ന ലൈലത്തുല്‍ മുബാറക , വിധി നിര്‍ണ്‍നായക രാത്രി എന്നര്‍ഥം വരുന്ന ലൈലത്തുസ്വക്ക് , അനുഗ്രഹ രാത്രി എന്നര്‍ഥം വരുന്ന ലൈലത്തുറഹ്‌മ എന്നീ പേരുകളും ഈ രാവിനുണ്ട്.

അടുത്ത വര്‍ഷം ബറാഅത്ത് രാവ് വരെയുള്ള കാലത്തിനിടയിലെ ഭക്ഷണം, രോഗം, മരണം തുടങ്ങിയ കാര്യങ്ങളും ഈ രാവില്‍ നിര്‍ണയിക്കപ്പെടുമെന്നാണ് പണ്ഡിതന്മാരുടെ വിശദീകരണം.

പാപമോചനത്തിനു പ്രത്യേകം മാറ്റിവച്ച ദിനങ്ങളില്‍ ഒന്നായതിനാലാണ് ശഅബാന്‍ 15 നെ മോചന രാവ്‌ എന്നു വിളിക്കുന്നത്. ശഅബാന്‍ പകുതിയുടെ രാവില്‍ അല്ലാഹു ഒന്നാം ആകാശത്തേക്ക് ഇറങ്ങിവരികയും കല്‍ബ് ഗോത്രക്കാരുടെ ആടുകളുടെ രോമത്തേക്കാള്‍ അധികം ആളുകള്‍ക്ക് പാപമോചനം നല്‍കുകയും ചെയ്യും.ഏന്ന് പ്രവാചകന്‍ ഒരിക്കല്‍ പറയുകയുണ്ടായി.

ബറാഅത്ത് രാവില്‍ വിശുദ്ധ ഖുര്‍ആനിലെ യാസീന്‍ അധ്യായം വീട്ടിലുള്ള മുതിര്‍ന്നവരും സ്ത്രീകളും കുട്ടികളുമെല്ലാം ഒന്നിച്ചിരുന്ന് മൂന്നു തവണ പാരായണം ചെയ്യാറുണ്ട്.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :