ഇസ്‌ലാമും പ്രവാചകരും

ഇസഹാഖ് മുഹമ്മദ്

WEBDUNIA|
ഇസ്‌ലാം മത പ്രചാരണത്തിനായി നിരവധി പ്രവാചകന്‍‌‌മാര്‍ വന്നിട്ടുണ്ട്. ഇസ്‌ലാം മതചരിത്ര പ്രകാരം ഏകദേശം ഒരു ലക്ഷത്തി ഇരുപത്തിനാലായിരം പ്രാവാ‍ചകര്‍ വിവിധ സമുദായങ്ങളെ നന്‍‌മയിലേക്ക് നയിക്കാന്‍ എത്തിയിട്ടുണ്ടെന്നാണ് കണക്ക്.

പ്രവാചകന്‍ എന്നാല്‍ ദൈവത്തിന്‍റെ ദൂതന്‍ എന്നാണ് അര്‍ത്ഥം. എല്ലാ പ്രവാചകരും ഏകദൈവ വിശ്വാസമാണ് പ്രചരിപ്പിച്ചത്. ദൈവത്തില്‍ നിന്നുള്ള സന്ദേശങ്ങള്‍ ജനങ്ങളില്‍ എത്തിക്കുക മാത്രമായിരുന്നു പ്രവാചകര്‍. ദൈവ സന്ദേശങ്ങള്‍ പലപ്പോഴും ജിബ്‌രീല്‍ എന്ന മാലാഖ വഴിയാണ് പ്രവാചകരിലെത്തിയിരുന്നത്.

ലോകത്ത് ആദ്യമായി വന്ന പ്രവാചകന്‍ ആദം നബിയായിരുന്നു. ഏറ്റവും അവസാനം വന്നത് മുഹമ്മദ് നബിയും. ആദ്യ പ്രവാചകന്‍‌മാരൊക്കെ ഒരു പ്രത്യേക സമുദായ നന്‍‌മയ്ക്ക് വേണ്ടിയാണ് പ്രവര്‍ത്തിച്ചതെങ്കില്‍ മുഹമ്മദ് നബി ലോകസമുദായത്തിന് വേണ്ടി നിലകൊണ്ടു.

മിക്ക പ്രവാചകന്‍‌മാര്‍ക്കും മതപ്രചാരണത്തിനായി ഗ്രന്ഥങ്ങള്‍ ഉണ്ടായിരുന്നു. ഇഞ്ചീല്‍, തൌറാത്ത് തുടങ്ങി മത ഗ്രന്ഥങ്ങളൊന്നും പൂര്‍ണമായിരുന്നില്ല. പിന്നീട് മുഹമ്മദ് നബിയുടെ മതപ്രചാരണ സമയത്താണ് പൂര്‍ണമായ ഒരു മതഗ്രന്ഥം ‘ഖുര്‍‌ആണ്‍’ ഇറക്കിയത്. ഇസ്ലാം മതത്തിന്‍റെ മതഗ്രന്ഥമായി ഇന്നും അറിയപ്പെടുന്നത് ഖുര്‍‌ആനാണ്.

ഇദ്‌രീസ്, നൂഹ്, ഹൂദ്, സാലി, ഇബ്രാഹീം, ലൂത്, ഇസ്‌മാഈല്‍, ഇസ്‌ഹാഖ്, യാക്കൂബ്, യൂസുഫ്, അയൂബ്, ഷൊഹൈബ്, മൂസ, ഹാറൂണ്‍, ദാവൂദ്, സുലൈമാന്‍, ഇല്‍‌യാസ്, അല്‍‌യാസ, യൂനിസ്, സക്കറിയ, യ്ഹ്‌യ, ഈസ എന്നിവരാണ് ആദം നബി, മുഹമ്മദ് നബി എന്നിവരെ കൂടാതെ അറിയപ്പെടുന്ന പ്രവാചകന്‍‌മാര്‍‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :