‘ഹജറുല്‍ അസ്‌വദ്’ എന്ന പുണ്യ കല്ല്

ഇസഹാഖ് മുഹമ്മദ്

hirul aswath
WDWD
മുസ്‌ലിങ്ങളുടെ പുണ്യ തീര്‍ത്ഥാടന കേന്ദ്രമായ മെക്കയിലെ കഹ്‌ബാലയത്തിന് സമീപത്തായി സ്ഥിതി ചെയ്യുന്ന പുണ്യ കല്ലാണ് ‘ഹജറുല്‍ അസ്‌വദ്’ (കറുത്ത കല്ല്).

ഇസ്‌ലാം മതാചാര പ്രകാരം വിഗ്രഹങ്ങളെയും രൂപങ്ങളെയും ആരാധിക്കുന്നില്ല. എങ്കിലും ഹജ്‌റുല്‍ അസ്‌വദ് ദര്‍ശനവും കല്ലില്‍ ചുംബിക്കലും പുണ്യമാണെന്ന് പറയപ്പെടുന്നു. ഇസ്‌ലാം വിശ്വാസ പ്രകാരം ഈ ശില ‘ജിബ്‌രീല്‍’ എന്ന മാലാഖ സ്വര്‍ഗത്തില്‍ നിന്ന് കൊണ്ടു വന്നതാണ്.

ഇതിന്‍റെ നിറം പാലിനേക്കാള്‍ വെളുത്തതായിരുന്നു. എന്നാല്‍ നൂറ്റാണ്ടുകള്‍ക്ക് ശേഷം ഭൂമിയിലെ മനുഷ്യന്‍റെ പാപക്കറകള്‍ ഹജറുല്‍ അസ്‌വദിനെ കറുത്തശിലയാക്കി മാറ്റിയെന്നാണ് പറയപ്പെടുന്നത്. ഈ ശില ഭൂമിയില്‍ ഉള്ളിടത്തോളം കാലം മനുഷ്യര്‍ക്കിടയില്‍ അനുഗ്രഹീതമാണെന്നും വിശ്വാസമുണ്ട്.

ഇസ്‌ലാം മതം സ്ഥാപിക്കുതിന് മുമ്പും അറബികള്‍ ഈ ശിലയെ ചുംബിക്കുകയും ത്വവാഫിന് തുടക്കം കുറിയ്ക്കുകയും ചെയ്തിരുന്നു. ചിലര്‍ ഇതിനെ വിഗ്രഹാരാധനയായി പറയപ്പെടുന്നുണ്ടെങ്കിലും ഹജറുല്‍ അസ്‌വദിനെ ഇസ്‌ലാം ചരിത്രത്തില്‍ ഒരിടത്തും വിഗ്രഹമായി അറിയപ്പെടുന്നില്ല.

ഇസ്‌ലാം നിയമപ്രകാരം ഇതിനെ ചുംബിക്കുന്നതും സ്പര്‍ശിക്കുന്നതുമൊക്കെ ഹജ്ജ്, ഉം‌റ, ത്വവാഫിനോടുനുബന്ധിച്ച് നിര്‍ബന്ധമില്ല. ഇത് കേവലം ഒരു പുണ്യ കര്‍മ്മവും നബിചര്യ തുടര്‍ന്നു പോകലുമാണ്.

WEBDUNIA|





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :