ജിഹാദ് എന്നാല്‍ ത്യാഗ പരിശ്രമം: ജമാല്‍ ബദവി

WEBDUNIA|

പനമരം: ജിഹാദ്‌ എന്നതിനു ത്യാഗപരിശ്രമം എന്നേ അര്‍ഥമുള്ളൂ. എന്നും വിശുദ്ധയുദ്ധം എന്ന അര്‍ത്ഥത്തിലുള്ള ജിഹാദിനെ ഇസ്ലാം പരിചയപ്പെടുത്തുന്നില്ലെന്നും ഇസ്ലാമിക പണ്ഡിതനും കാനഡയിലെ ഹാലിഫാക്‌സ് സെന്റ്‌ മേരീസ്‌ സര്‍വകലാശാലയിലെ എമരിറ്റസ്‌ പ്രൊഫസറുമായ ഡോ. ജമാല്‍ എ. ബദവി പറഞ്ഞു.

വയനാട്ടിലെ പനമരത്ത് ഏഴാം മുജാഹിദ്‌ സമ്മേളനത്തിന്റെ സമാപന ദിവസം ഖുര്‍ആന്‍ ഹദീസ്‌ സമ്മേളനം ഉദ്‌ഘാടനം ചെയ്ുയകയായിരുന്നു അദ്ദേഹം.

വിശുദ്ധയുദ്ധത്തിനു സമാനമായ ഒരു അറബിപദം ഖുര്‍ആനില്‍ കണ്‌ടെത്താനാവില്ല. യുദ്ധം ചെയ്യുന്നതിന്‌ ഇസ്ലാം അനുമതി നല്‍കുന്നത്‌ ഉപാധികളോടെയാണ്‌. ‘ഇസ്ലാമോഫോബിയ‘ വളര്‍ത്തുന്നതിനുള്ള ആസൂത്രിത പ്രചാരണത്തിന്റെ ഭാഗമായാണു ജിഹാദിനെ വിശുദ്ധയുദ്ധമക്കുന്നതും മുസ്ലിങ്ങളെ ഭീകരന്‍മാരായി ചിത്രീകരിക്കുന്നതും .

അമേരിക്കയാണ് ഇവക്കെല്ലാം പിന്നില്‍ ലോകമെങ്ങും ഇസ്ലാമിന കുറിച്ച് ഭീതി വളര്‍ത്താന്‍ ഗൂഢ ശ്രമം നടക്കുന്നുണ്ട്. സപ്റ്റംബര്‍ 11ലെ ആക്രമണത്തിനു ശേഷം ലോകത്ത് എന്തു അക്രമം നടന്നാലും അതിനു പിന്നില്‍ മുസ്ലീങ്ങളെനേന്നു വരുത്തിതീര്‍ക്കുന്നു

ബുദ്ധിയുടെയും ചിന്തയുടെയും സ്വാതന്ത്ര്യം ഇസ്ലാം വിലമതിക്കുന്നു. ഇസ്ലാം സാഹോദര്യത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും മതമാണ്‌. എല്ലാ വിഭാഗങ്ങളുമായും രഞ്‌ജിപ്പിലും സൗഹാദ്ദത്തിലും കഴിയാനാണ്‌ ഇസ്ലാം പഠിപ്പിക്കുന്നത്‌.

ജൂതര്‍ക്രൈസ്‌തവ വിഭാഗത്തില്‍ ഉള്ള സ്‌ത്രീകളെ വിവാഹം ചെയ്യാന്‍ അനുമതി നല്‍കുന്ന ഖുര്‍ആന്‍ ഇതര മതസ്‌ഥരുമായി സൗഹൃദം സ്‌ഥാപിക്കുന്നത് നിരുത്സാഹപ്പെടുത്തുന്നു എന്ന വാദം ശരിയല്ല എന്നുമദ്ദേഹം ചൂണ്ടിക്കാട്ടി

കെ.എന്‍.എം. സംസ്‌ഥാന സെക്രട്ടറി ഡോ. പി.പി. അബ്‌ദുല്‍ ഹഖ്‌ അധ്യക്ഷത വഹിച്ചു. ഡോ.കെ. ജമാലുദ്ദീന്‍ ഫാറൂഖി, പി.ടി. അബ്‌ദുല്‍ അസീസ്‌ സുല്ലമി പ്രബന്ധം അവതരിപ്പിച്ചു. പി.ടി. വീരാന്‍കുട്ടി സുല്ലമി, കെ.അബ്‌ദുസലാം അരീക്കോട്‌ പ്രസംഗിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :