മുഹറം - മനുഷ്യകുലത്തിന്‍റെ തുടക്കം

ടി ശശി മോഹന്‍

WEBDUNIA|
ഇസ്ളാമിക കലണ്ടറിലെ- ഹിജറ വര്‍ഷത്തിലെ - ആദ്യമാസമാണ് മുഹറം . മുഹറത്തിലെ പത്താം ദിവസം മുസ്ളീങ്ങള്‍ക്ക് പ്രധാനമാണ്. മുസ്ളീംങ്ങള്‍ ഈ ദിവസം ഉപവാസമനുഷ്ഠിക്കുന്നു.

മുഹറം ഒന്നു മുതല്‍10 വരെ ചിലപ്പോള്‍ ആഘോഷം നടക്കുന്നു. മുഹറം അഷുറ എന്നും അറിയപ്പെടുന്നു. ഈ ദിനാചരണത്തിനു പിന്നില്‍ ഒട്ടേറെ വിശ്വാസങ്ങളും സങ്കല്പങ്ങളുമുണ്ട്

മുഹറം നാളിലാണ് മനുഷ്യകുലത്തിന്‍റെ തുടക്കം എന്നാണ് കരുതുന്നത്. അന്നാണ് ദൈവം ആദിമ മനുഷ്യരായ ആദത്തെയും ഹവ്വയെയും സൃഷ്ടിച്ചത് എന്നൊരു വിശ്വാസമുണ്ട്. ദൈവം ഭൂമിയും സ്വര്‍ഗ്ഗവും ഉണ്ടാക്കിയതും ഇതേ നാളിലാണ്.

നോഹയുടെ പെട്ടകം ജൂഡി കൊടുമുടിയില്‍ എത്തിയത് മുഹറത്തിനായിരുന്നു. ഹസ്രത്ത് ഇബ്രാഹിം തീയില്‍ നിന്ന് രക്ഷപ്പെട്ടതും ഹസ്രത്ത് മൂസഫവോയുടെ പിടിയില്‍ നിന്ന് രക്ഷപ്പെട്ടതും മുഹറത്തിനായിരുന്നു.

ഇസ്രായേല്‍ ജനതയെ ഈജിപ്തിലെ അടിമത്വത്തില്‍ നിന്നും മൂസാ നബി മോചിപ്പിച്ച് കൊണ്ടുവരികയും പിന്‍തുടര്‍ന്ന ഫറവോയും പടയാളികളും ചെങ്കടലില്‍ മുങ്ങി മരിക്കുകയും ചെയ്ത ദിവസമായും മുഹറത്തെ കാണുന്നവരുണ്ട്.

ഹസ്രത്ത് ഇമാം ഹുസൈന്‍റെ രക്തസാക്ഷിത്വത്തിന്‍റെ ഓര്‍മ്മ ദിനമാണ് മുഹറം.
എ.ഡി. 680ല്‍ പ്രവാചകന്‍റെ ചെറുമകന്‍ ഇന്‍സ്മാന്‍ ഹുസൈന്‍ കേരബാലയില്‍ അരുംകൊല ചെയ്യപ്പെട്ടതും ഈ ദിനത്തിലായിരിന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :