അനുബന്ധ വാര്‍ത്തകള്‍
- ന്യൂനപക്ഷ സ്കോളർഷിപ്പ്: നിലപാട് കടുപ്പിച്ച് മുസ്ലീം സംഘടനകൾ, സച്ചാർ സംരക്ഷണസമിതി രൂപീകരിച്ചു
- ത്യാഗസ്മരണയില്‍ ഇന്ന് ബലിപെരുന്നാള്‍
- 'മോദിയാണ് എതിരാളിയെന്ന് പറഞ്ഞ് ലോക്സഭയിലേക്ക് പോയി, പിണറായിയാണ് എതിരാളിയെന്ന് പറഞ്ഞ് കേരളത്തിലേക്ക് വന്നു'; കുഞ്ഞാലിക്കുട്ടിക്കെതിരെ യൂത്ത് ലീഗ്
- നെതന്യാഹു പടിയിറങ്ങുന്നു, ചരിത്രത്തിൽ ആദ്യമായി അറബ് ഇസ്ലാമിക് പാർട്ടി ഭരണത്തിൽ ഭാഗമാകും
- സ്കോളർഷിപ്പിൽ 100 ശതമാനവും മുസ്ലീങ്ങൾക്ക് അവകാശപ്പെട്ടത്, അപ്പീൽ നൽകുമെന്ന് മുസ്ലീം ലീഗ്
എന്താണ് ഹറാം?
മുസ്ലിം മതവിശ്വാസികള്‍ക്കിടയില്‍ കേള്‍ക്കുന്ന വാക്കാണ് ഹറാം. മുസ്ലിം മതവിശ്വാസം അനുസരിച്ച് ഹറാം എന്നു പറയുമ്പോള്‍ അതിന് നിഷിദ്ധമായത് എന്നാണ് അര്‍ത്ഥം. നൂറ്റാണ്ടുകളായി മുസ്ലിങ്ങള്‍ ഹറാം അവരുടെ വിശ്വാസത്തിന്റെ ഭാഗമായി കാണുന്നു. തനിക്കര്ഹതയില്ലാത്തത് ഉപയോഗിക്കരുത്, ചെയ്യരുത് എന്നെല്ലാമാണ് ഹറാമിന്റെ അര്‍ത്ഥം. വിശ്വാസമനുസരിച്ച് ചില ഭക്ഷണ പദാര്‍ത്ഥങ്ങളും ചില രീതികളും മുസ്ലിങ്ങള്‍ ഒഴിവാക്കും. വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ കാലങ്ങളായി ഇങ്ങനെ ഒഴിവാക്കുന്നതെല്ലാം ഹറാം പട്ടികയില്‍ ഉള്‍പ്പെടുന്നു. വ്യക്തിക്കും സമൂഹത്തിനും ഉപദ്രവം ചെയ്യുന്ന എല്ലാ കാര്യങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ഹറാം വ്യവസ്ഥ വ്യക്തിയെ പ്രേരിപ്പിക്കുന്നു. ഉദാഹരണത്തിനു ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ പന്നിയിറച്ചി മുസ്ലിങ്ങള്‍ കഴിക്കില്ല. ഈ ഭക്ഷണത്തെ മുസ്ലിം വിശ്വാസികള്‍ ഹറാം ആയാണ് കാണുന്നത്.