സ്കോളർഷിപ്പിൽ 100 ശതമാനവും മുസ്ലീങ്ങൾക്ക് അവകാശപ്പെട്ടത്, അപ്പീൽ നൽകുമെന്ന് മുസ്ലീം ലീഗ്

അഭിറാം മനോഹർ| Last Updated: ശനി, 29 മെയ് 2021 (14:20 IST)
സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ 80: 20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് മുസ്ലീം ലീഗ്. സംസ്ഥാന സർക്കാരിന് കീഴിലുള്ള ന്യൂനപക്ഷ സ്കോളർഷിപ്പുകളില്‍ 80 ശതമാനം മുസ്ലീം ന്യൂനപക്ഷ വിഭാഗങ്ങൾക്കും 20 ശതമാനം പിന്നാക്ക ക്രൈസ്തവ വിഭാഗക്കാർക്കുമാണ് നിലവിലുള്ളത്. 2015ലെ ഈ ഉത്തരവ് വിവേചനപരവും ഭരണഘടനാ വിരുദ്ധവുമാണെന്നാണ് കോടതിയുടെ കണ്ടെത്തല്‍.

എന്നാൽ സച്ചാർ കമ്മിറ്റി റിപ്പോർട്ട് പ്രകാരം ന്യൂനപക്ഷമായ മുസ്ലീങ്ങൾക്ക് മാത്രം നൽകിയിരുന്ന സ്കോളർഷിപ്പ് പദ്ധതിയിൽ 20 ശതമാനം പിന്നാക്ക ക്രൈസ്തവ വിഭാഗങ്ങൾക്ക് നല്‍കുന്നത് പിന്നീടാണെന്നും സർക്കാരിന്‍റെ കീഴിലുളള ന്യൂനപക്ഷ സ്കോളർഷിപ്പുകളുടെ 80 ശതമാനം അവകാശം എങ്ങനെയാണ് മുസ്ലീം ന്യൂനപക്ഷത്തിന് ലഭിക്കുന്നതെന്ന് അന്ന് മുതൽ ദുരാരോപണമാണെന്നും ലീഗ് വാദിക്കുന്നു. വേണ്ടത്ര പഠിക്കാതെയാണ് കേസിൽ വിധി ഉണ്ടായതെന്നും സർക്കാരും വിധിക്കെതിരെ അപ്പീൽ പോകണമെന്നും ഇ‌ടി മുഹമ്മദ് ബഷീർ ആവശ്യപ്പെട്ടു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :