'മോദിയാണ് എതിരാളിയെന്ന് പറഞ്ഞ് ലോക്‌സഭയിലേക്ക് പോയി, പിണറായിയാണ് എതിരാളിയെന്ന് പറഞ്ഞ് കേരളത്തിലേക്ക് വന്നു'; കുഞ്ഞാലിക്കുട്ടിക്കെതിരെ യൂത്ത് ലീഗ്

രേണുക വേണു| Last Modified വ്യാഴം, 24 ജൂണ്‍ 2021 (10:40 IST)

യൂത്ത് ലീഗില്‍ പി.കെ.കുഞ്ഞാലിക്കുട്ടിക്കെതിരെ നീക്കം ശക്തം. കുഞ്ഞാലിക്കുട്ടിയുടെ അധികാരമോഹം നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന് യൂത്ത് ലീഗില്‍ നിരവധിപേര്‍ അഭിപ്രായപ്പെട്ടു. മലബാര്‍ മേഖലയില്‍ കുഞ്ഞാലിക്കുട്ടിയുടെ കേരള രാഷ്ട്രീയത്തിലേക്കുള്ള തിരിച്ചുവരവ് ലീഗിന് ദോഷം ചെയ്‌തെന്നാണ് വിലയിരുത്തല്‍. മോദിയാണ് എതിരാളിയെന്ന് പറഞ്ഞ് ലോക്‌സഭയിലേക്ക് പോയി, പിണറായിയാണ് എതിരാളിയെന്ന് പറഞ്ഞ് കേരളത്തിലേക്ക് വന്നു. അധികാര മോഹമാണ് കുഞ്ഞാലിക്കുട്ടിയുടേതെന്ന് ആളുകള്‍ക്ക് തോന്നിയാല്‍ തെറ്റ് പറയാന്‍ പറ്റില്ല. ഇക്കാര്യത്തില്‍ പാര്‍ട്ടി നേതൃത്വം കൂടുതല്‍ ശ്രദ്ധിക്കേണ്ടതായിരുന്നു എന്നും യൂത്ത് ലീഗ് നേതാക്കള്‍ വിമര്‍ശിച്ചു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :