പോളി വര്‍ഗീസ് - മോഹിപ്പിക്കുന്ന സംഗീതജീവിതം

വി ഹരികൃഷ്ണന്‍| Last Updated: വ്യാഴം, 13 നവം‌ബര്‍ 2014 (20:22 IST)
ക്ലാസിക്സ് നിലനില്‍ക്കുന്നത് അത് കാലാതിവര്‍ത്തിയായ സാംസ്കാരിക രൂപമായതുകൊണ്ടാണ്. ഹണ്‍‌ഡ്രഡ് ഈയേഴ്സ് ഓഫ് സോളിറ്റ്യൂഡ് (ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍) നിലനില്‍ക്കുന്നത് അത് ക്ലാസിക്കല്‍ ആയതുകൊണ്ടാണ്. അത് മങ്ങില്ല. മഹാഭാരതം നിലനില്‍ക്കുന്നത് ക്ലാസിക്കല്‍ ആയതുകൊണ്ടാണ്. അതില്‍ ഒരുപാട് ഇമോഷണല്‍‌സ് ഉണ്ട്. സംഭവവികാ‍സങ്ങളുണ്ട്. അതിലുപരി മനുഷ്യജീവിതവുമായി ബന്ധപ്പെട്ടവയാണ്. അത് എഴുതപ്പെട്ടത് കച്ചവടത്തിന് വേണ്ടിയായിരുന്നില്ല. അല്ലാത്തവ നിലനില്‍ക്കുന്നവയല്ല. 
 
അതാണ് ഞാന്‍ പറയുന്നത് അയാം നോട്ട് എ സെല്ലര്‍ ഓഫ് നോട്ട്‌സ്, അയാം വര്‍ക്‍ഷിപ്പര്‍ ഓഫ് ഇമോഷന്‍. മ്യൂസിക് ഈസ് ഇമോഷന്‍. (ഞാന്‍ സപ്തസ്വരങ്ങളുടെ വില്‍പ്പനക്കാരനല്ല, ഞാന്‍ മനോവികാരങ്ങളുടെ ആരാധകനാണ്. സംഗീതം മനോവികാരമാണ്). എം സ്റ്റാന്‍ഡ്സ് ഫോര്‍ മൊറാലിറ്റി, യു ഫോര്‍ യൂണിവേഴ്സാലിറ്റി, എസ് ഫോര്‍ സോഷ്യാലിറ്റി, ഐ ഫോര്‍ ഇന്‍ഡിവിജ്വാലിറ്റി, സി ഫോര്‍ കേപബിലിറ്റി (MUSIC-ലെ എം ധര്‍മ്മത്തെയും യു സാര്‍വലൌകികതയെയും എസ് സമ്പര്‍ക്കത്തെയും ഐ വ്യക്തിത്വത്തെയും സി യോഗ്യതയെയും പ്രതിനിധീകരിക്കുന്നു).
 
ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗീതമെന്ന് പറഞ്ഞാല്‍ അനുഭവാധിഷ്ഠിതമാണ്. മൂവായിരത്തിലേറെ വര്‍ഷങ്ങളായി ഇത് ഇങ്ങനെ ഒഴുകുകയാണ്. ലക്ഷക്കണക്കിന് സംഗീതജ്ഞരിലൂടെ ഉപാസകരിലൂടെ ഫില്‍ട്ടര്‍ ചെയ്താണ് അവ നമ്മളിലേക്ക് എത്തുന്നത്. നമ്മളും ആ ഫില്‍ട്ടറിംഗിന്റെ വേറൊരു ഫില്‍ട്ടറാണ്. ഒരുപാട് അലച്ചിലുകളുടെ, വേദനകളുടെ ആകത്തുകയാണ്. അത് കര്‍ണാടക സംഗീതമായാലും ഹിന്ദുസ്ഥാനി സംഗീതമായാലും. ഇതിന് സൂഫിസവുമായി വലിയ ബന്ധമുണ്ട്. സൂഫിസത്തിന്റെ വേറൊരു ഭാവമാണല്ലോ ത്യാഗരാജ സ്വാമികളാ‍യാലും പുരന്ദരദാസനായാലും ആഘോഷിച്ചു നടന്നിരുന്നത്. അലച്ചിലുകളുടെ ആകത്തുകയാണ് സംഗീതം. 
 
പോളി വര്‍ഗീസുമായുള്ള സംഭാഷണം അവസാനിച്ചത് മോഹനവീണയുടെ മാസ്മരിക സംഗീതത്തില്‍. പുറത്തേയ്ക്ക് ഇറങ്ങിയപ്പോള്‍ മഴ തൂവിത്തുടങ്ങിയിരുന്നു. ഉള്ളില്‍ പെയ്തിറങ്ങുന്ന സംഗീതവുമായി അതിലേക്ക് അലിഞ്ഞപ്പോഴും അലയടിച്ചിരുന്നു മോഹനവീണയുടെ സ്വരതന്ത്രികള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :