വി ഹരികൃഷ്ണന്‍|
Last Updated:
വ്യാഴം, 13 നവംബര്‍ 2014 (20:22 IST)
ഓണ്‍ലൈന്‍ മാധ്യമങ്ങളെ പിന്തുണയ്ക്കുന്ന ആളാണ് ഞാന്‍. ആരോഗ്യപരമായി ഇത് ഉപയോഗിക്കണം. ഇത് പുതിയൊരു ലോകമാണ്. നിയന്ത്രണങ്ങളില്ലാത്ത ലോകമാണ്. നിങ്ങള്‍ക്ക് ഇവിടെ നിയന്ത്രണം ഏര്‍പ്പെടുത്താനാവില്ല. വലിയ ലോകമാണ് തുറന്നു തന്നിരിക്കുന്നത്. വിവരസാങ്കേതിക വിദ്യയുടെ അനന്തലോകം.
എന്നെ സംബന്ധിച്ചിടത്തോളം ഒരു രാഗത്തെക്കുറിച്ച് സംശയമുണ്ടെങ്കില്‍ യൂട്യൂബില്‍ അടിച്ചുകൊടുത്താല്‍ അതില്‍ മാസ്റ്റേഴ്സ് വായിച്ചിട്ടുള്ളത് കേട്ട് സംശയനിവാരണം നടത്താം. ആദ്യകാലത്ത് ഞാന്‍ എന്റെ കണ്‍സേര്‍ട്ടുകളുടെ വീഡിയോ പോസ്റ്റ് ചെയ്യുമായിരുന്നു. ഇപ്പോള്‍ 100 കണക്കിന് വീഡിയോകള്‍ എന്റെ കേള്‍വിക്കാര്‍ പോസ്റ്റ് ചെയ്യുന്നു. ശരിയ്ക്കും നമ്മുടെ ലെവല്‍ ഓഫ് തിങ്കിംഗ് മാറും.
അടുത്ത പേജില്‍ - സംഗീതജ്ഞന്‍ സാമൂഹ്യജീവിയാണ്, കൊമേഴ്സ്യല്‍ സിനിമക്കാരനല്ല