വി ഹരികൃഷ്ണന്‍|
Last Updated:
വ്യാഴം, 13 നവംബര്‍ 2014 (20:22 IST)
സ്റ്റാര്‍ഡം ആഗ്രഹിക്കാത്ത ആളാണ് ഞാന്‍. സ്റ്റാര്‍ എന്നു പറഞ്ഞാല്‍ തന്നെ എവേ ഫ്രം എര്‍ത്ത് (ഭൂമിയില്‍നിന്നും അകലെ) എന്നാണല്ലോ. അതുകൊണ്ടാണ് സിനിമാതാരങ്ങളൊന്നും സാമൂഹികപ്രശ്നങ്ങളില്‍ ഇടപെടാതിരിക്കുന്നത്. ഇവരെക്കൊണ്ട് സമൂഹത്തിന് എന്താ ഗുണം? മമ്മൂട്ടിയെയും മോഹന്‍ലാലിനെയും കൊണ്ട് എന്താ ഗുണം? മരംവെച്ച് പിടിപ്പിക്കാനോ? രണ്ട് മൂന്ന് വര്‍ഷമായി മരംവെയ്ക്കുന്ന നടനാണ് വിവേക്. അത് ഇന്ന് ഒരുകോടിയെത്തി കഴിഞ്ഞു. മരംവയ്ക്കേണ്ടി വരുന്നത് എന്തുകൊണ്ടാണ്? മരം വെട്ടേണ്ടി വരുന്നത് കൊണ്ടല്ലേ? മരംവെട്ടാന്‍ കൂട്ട് നിന്നത് ആരാ? ഇവരു തന്നെയല്ലേ?
നിങ്ങളെ ആത്മീയ ഉന്നതിയിലേക്ക് കൊണ്ട് പോകുന്ന ഒന്നു നിങ്ങള്‍ കണ്ടെത്തണമെങ്കില്‍ അത് നിങ്ങള്‍ അന്വേഷിക്കണം. ആത്മീയ ഉന്നതിയിലേക്ക് കൊണ്ടുപോകുന്ന കലാരൂപം മടുപ്പിക്കില്ല. നിങ്ങള്‍ ആ കലാരൂപമായി മാറും. എനിക്ക് ഒരിടത്തിരുന്ന് ജോലി ചെയ്യാനാവില്ല. അതുകൊണ്ട് ഞാന്‍ കവിതകളെഴുതുന്നു. പുസ്തകം വായിക്കുന്നു. എനിക്ക് നിയന്ത്രണങ്ങളില്ല. ഞാന്‍ കാന്‍സര്‍ കേന്ദ്രങ്ങള്‍, ജയിലുകള്‍ മുതല്‍ വേശ്യാ തെരുവുകളില്‍ വരെ സംഗീതം വായിച്ചിട്ടുണ്ട്. അവിടെ യഥാര്‍ഥ ആസ്വാദകരുണ്ട്. വേശ്യാതെരുവുകളില്‍ ശരീരമേ വില്‍ക്കുന്നുള്ളൂ. ആത്മാവ് വില്‍ക്കുന്നില്ല.
അടുത്ത പേജില്‍ - ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ ലോകം