പോളി വര്‍ഗീസ് - മോഹിപ്പിക്കുന്ന സംഗീതജീവിതം

വി ഹരികൃഷ്ണന്‍| Last Updated: വ്യാഴം, 13 നവം‌ബര്‍ 2014 (20:22 IST)
ശാന്തിനികേതനിലെ പഠനത്തിനിടയില്‍ വച്ചാണ് പണ്ഡിറ്റ് വിശ്വമോഹന്‍ ഭട്ട് കൊല്‍ക്കത്തയില്‍ വരുന്ന വിവരം അറിഞ്ഞത്. ഞാന്‍ അദ്ദേഹത്തെപോയി കണ്ടു. അദ്ദേഹത്തിനു മുന്നില്‍ വെച്ച് ഗിത്താറില്‍ ഹിന്ദുസ്ഥാനി വായിച്ചു. അഭ്യസിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ രാജസ്ഥാനിലേക്ക് ക്ഷണിച്ചു. അങ്ങിനെ ശാന്തിനികേതനോട് വിടപറഞ്ഞ് രാജസ്ഥാനിലേക്ക്. ഗുരുകുല സമ്പ്രദായത്തിലായിരുന്നു പഠനം. പണ്ഡിറ്റ്‌ജിയുടെ വീടിന്റെ ഒരു ചായ്പ്പില്‍ വച്ചായിരുന്നു മോഹന്‍വീണ അഭ്യസിച്ചത്. അഞ്ചു വര്‍ഷത്തോളം പഠിച്ചു. പത്ത് വര്‍ഷത്തോളം സാധകം. ഗുരുവിന്റെ അനുവാദത്തോടെ മാത്രമേ വാദനം തുടങ്ങാവൂയെന്ന് തുടക്കത്തിലെ വ്യക്തമാക്കിയിരുന്നു. 25 വര്‍ഷമായി ദിവസേന 10 മുതല്‍ 12 മണിക്കൂര്‍ വരെ സാധകം. ഇതാണ് മോഹനവീണയെന്ന മാന്ത്രികവാദ്യത്തെ എന്റെ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തുന്നത്. 
 
നാല്‍പത്തിയഞ്ച് വര്‍ഷങ്ങള്‍ക്കുമുന്‍പ്  ഗിറ്റാറില്‍നിന്നും പണ്ഡിറ്റ് വിശ്വമോഹന്‍ ഭട്ട് രൂപകല്‍പന ചെയ്തെടുത്ത വാദ്യോപകരണം. ഹിന്ദുസ്ഥാനി സംഗീതത്തിലെ സിത്താറിന്റെയും, കര്‍ണാടക സംഗീതത്തിലെ വീണയുടെയും സ്വരങ്ങള്‍ ചേര്‍ത്ത് ചിട്ടപ്പെടുത്തിയതാണ് മോഹന്‍ വീണയുടെ സ്വരങ്ങളും. പണ്ഡിറ്റ് വിശ്വമോഹന്‍ ഭട്ട് തന്നെ രൂപകല്‍പന ചെയ്തതിനാലാണ് മോഹനവീണ എന്ന പേര് വന്നത്. നിര്‍മ്മിക്കാന്‍ കുറഞ്ഞത് മൂന്നു കൊല്ലമെങ്കിലും എടുക്കും. സ്വായത്തമാക്കുവാന്‍ പത്തു വര്‍ഷമെങ്കിലും. മോഹനവീണാ വാദനം പ്രയാസം നിറഞ്ഞതുതന്നെയാണ്. പഠിക്കുവാന്‍ അസാമാന്യമായ ക്ഷമയും, കഠിനാദ്ധ്വാനവും ആവശ്യമായ കല‌. ഈ കലയ്ക്കുവേണ്ടി ജീവിതം മാറ്റിവയ്ക്കുന്നവര്‍ക്ക് മാത്രമേ ഇത് അഭ്യസിക്കുവാന്‍ കഴിയുകയുള്ളൂ. അതാണ് മോഹനവീണയുടെ ശ്രേഷ്ഠതയും.
 
അടുത്ത പേജില്‍ - കലാകാരന് സ്റ്റാര്‍ഡം ആവശ്യമില്ല




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :