പോളി വര്‍ഗീസ് - മോഹിപ്പിക്കുന്ന സംഗീതജീവിതം

വി ഹരികൃഷ്ണന്‍| Last Updated: വ്യാഴം, 13 നവം‌ബര്‍ 2014 (20:22 IST)
സപ്തസ്വരങ്ങള്‍ പൊഴിയുന്ന സംഗീതം മാസ്മരികമാണ്. അതിലൂടെയുള്ള ജീവിതം അനുഭൂ‍തിയും. അമൃതധാര പൊഴിക്കുന്ന സ്വരതന്ത്രികള്‍ അനുവാചകരില്‍ ഉണര്‍ത്തുന്നത് അറിവിന്റെയും ആനന്ദത്തിന്റെയും അനന്തലോകമാണ്. ഹൃദയത്തിലേക്ക് സംഗീതം ഇറങ്ങുമ്പോള്‍ അത് ലോകത്തിന്റെ അനന്തവിഹായസിലേക്കുള്ള വാതില്‍ തുറക്കുകയാണ്. സംഗീതജ്ഞന്‍ അതിലേക്കുള്ള ചൂണ്ടുപലകയും. അവന്‍ നമ്മളെ നയിക്കുകയാണ്, രാഗസ്വര ഭേദങ്ങളുടെ അനന്തതയിലേക്ക്. 
 
എന്ന അപൂര്‍വവാദ്യം സാധാരണക്കാരിലേക്ക് എത്തിച്ച കലാകാരനാണ് പോളി വര്‍ഗീസ്. ലോകത്ത് തന്നെ മോഹനവീണ വായിക്കുന്ന അഞ്ചു പേരില്‍ ഒരാള്‍. പണ്ഡിറ്റ് വിശ്വമോഹന്‍ ഭട്ടിന്റെ ശിഷ്യരില്‍ പ്രഥമഗണനീയന്‍. പൊള്ളത്തരങ്ങളുടെ ലോകത്ത് എളിമയും താഴ്മയുമാണ് കലാകാരനെ ജനങ്ങളോട് അടുപ്പിക്കുന്നതെന്ന് വിശ്വസിക്കുന്ന സംഗീതജ്ഞന്‍‍. കേന്ദ്ര സാംസ്കാരിക മന്ത്രാലയം തെരഞ്ഞെടുത്ത ഇന്ത്യയിലെ പത്തു യുവ ഹിന്ദുസ്ഥാനി ഗായകരില്‍ നാലാമന്‍. മൊസാര്‍ട്ട് മ്യൂസിക് ഫെസ്റ്റിവലില്‍ ഭാരതത്തിന്റെ പ്രതിനിധിയായി പങ്കെടുത്തു. സ്വന്തമായി സംഗീതപരീക്ഷണങ്ങള്‍. ജീവന്‍ മശായിയെന്ന മലയാള സിനിമയില്‍ ബാക് ഗ്രൌണ്ട് സ്കോര്‍. തമിഴ് സിനിമയിലും നാടകങ്ങളിലും കവിതാ ലോകത്തും സജീവം. ഇംഗ്ലീഷ്, ബംഗാളി, തമിഴ്, മലയാളം ഭാഷകളിലായി ആയിരത്തിലേറെ കവിതകള്‍. ഇന്ത്യയിലും മറ്റ് വിദേശരാജ്യങ്ങളിലുമായി മോഹനവീണയില്‍ നിരവധി സംഗീത പരിപാടികള്‍. ദേവരാജന്‍ മാഷിനൊപ്പം സംഗീതസപര്യ. ബംഗാളിലെ മികച്ച സംഗീത സംവിധായകനുള്ള പുരസ്കാരം.
 
താരപരിവേഷങ്ങളില്‍ വിശ്വസിക്കാത്ത, ജനങ്ങളാണ് കലാകാരനെ ഉന്നതിയിലെത്തിക്കുന്നതെന്ന് പറയുന്ന പോളിക്ക് അനുഭവത്തിന്റെയും സാധനയുടെ ഉപാസനയുടെയും ആഴത്തിലോടിയ അനുഭവങ്ങളുണ്ട്. ചുട്ടുപൊള്ളിക്കുന്ന കനല്‍‌വഴികള്‍ നിറഞ്ഞ യാത്രകളുണ്ട്. അലച്ചിലുകളുണ്ട്. സാമൂഹിക രാഷ്ട്രീയ പ്രശ്നങ്ങളെക്കുറിച്ച് വ്യക്തമായ നിലപാടുകളുണ്ട്. എന്തും തുറന്നു പറയാനുള്ള ആര്‍ജവമുണ്ട്. പോളി വര്‍ഗീസ് ജീവിതം പറയുകയാണ്. പോളിയുടെ വാക്കുകള്‍ തന്നെ കടം കൊണ്ടാല്‍:
 
“ഒരു സുപ്രഭാതംകൊണ്ട് ഒരു കലാകാരനുണ്ടാകുന്നില്ല. കവിയുണ്ടാകുന്നില്ല. നാടകക്കാരനുണ്ടാകുന്നില്ല. ഇതൊന്നും പൊട്ടി വീഴുന്നതല്ല. കേള്‍വിക്കാരനും പ്രസാധകനും ഒരു സ്വഭാവമാണ്. അവന്‍ തീരുമാനിക്കുന്നു. നിങ്ങള്‍ കലാകാരനാണോയെന്ന്. അത് വര്‍ഷങ്ങളുടെ സാധനയാണ്“.
 
അടുത്ത പേജില്‍ - സംഗീതത്തിലേക്കുള്ള പ്രയാണംഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :