1929ല്‍ ഡോക്ടറേറ്റ് നേടിയ സാര്‍ത്രെ മൂന്നു കൊല്ലം സൈനിക സേവനം നടത്തി. 1938ല്‍ ലി ഹാവ്റെ യൂണി വേഴ്സിറ്റിയില്‍ പഠിപ്പിക്കുന്ന കാലത്താണ് എക്സിസ്സ്റ്റെന്‍ഷ്യലിസത്തിന്‍റെ മാനിഫെസ്റ്റോ എന്നറിയപ്പെടുന്ന നൗസിയ എഴുതിയത്. 1944 ബീയിംഗ് ആന്‍റ് നത്തിംഗ്നസ് 1946ല്‍ എക്സിസ്സ്റ്റന്‍ഷ്യലിസം ഈസ് ഹ്യൂമനിസം എന്നീ പുസ്തകങ്ങള്‍ പ്രിസിദ്ധീകരിച്ചു.
മാനവ അസ്തിത്വത്തിന്‍റെ സ്വഭാവം മനസിലാക്കാന്‍, വ്യക്തിയെ- അവന്‍റെ സ്വത്വത്തെ, അനുഭവങ്ങളെ അടിസ്ഥാനമായി കാണുന്ന ചിന്താധാരയാണ് എക്സിസ്റ്റന്‍ഷ്യലിസം. സാര്‍ത്രെ ദൈവം ഉണ്ടെന്ന് സാര്‍ത്രെ വിശ്വസിച്ചില്ല. മനുഷ്യരെ നയിക്കുന്ന, നിയന്ത്രിക്കുന്ന ഒരു ശക്തിയും ഇല്ലെന്ന് വാദിച്ചു. മനുഷ്യന്‍ ചെയ്യുന്നതില്‍ നിന്നുമാണ് മാനവികതയും മനുഷ്യ സ്വഭാവവും സ്വയം ഉണ്ടായി വരുന്നത്.
കമ്യൂണിസ്റ്റ് ചിന്താഗതിയില്‍ വിശ്വസിച്ചിരുന്നു സാര്‍ത്രെ. 1960ല്‍ മാര്‍ക്സിന്‍റെ മാനവിക മൂല്യങ്ങളില്‍ ഊന്നല്‍ നല്‍കാനുള്ള ശ്രമത്തിനെതിരെ തിരിച്ചടിയുണ്ടായി. ലൂസിയി ആര്‍ത്തുസെന്‍ സാര്‍ത്രെയെ വിമര്‍ശിച്ചു. ഈ ഒരു സന്ദര്‍ഭത്തില്‍ മാത്രമാണ് ജീവിതത്തില്‍ സാര്‍ത്രെയ്ക്ക് തോറ്റ് പിന്മാറേണ്ടി വന്നത്.
ദിവാന്‍, നോ എക്സിറ്റ്, ദി ഏയ്ജ് ഓഫ് റീസണ്‍ തുടങ്ങി ഒട്ടേറെ കൃതികള്‍ എഴുതിയ സാര്‍ത്രെയ്ക്ക് 1964 ല്‍ നോബല്‍ സമ്മാനം പ്രഖ്യാപിച്ചുവെങ്കിലും അദ്ദേഹമത് നിരസിക്കുകയാണുണ്ടായത്.