ഭീഷ്മാ സാഹ്നി : തമസ്സിന്‍റെ കഥാകാരന്‍

ബെന്നി ഫ്രാന്‍‌സിസ്

WEBDUNIA|
എന്നാല്‍ സാഹ്നിയുടെ തമസ്സാവട്ടെ, സംഭവങ്ങളുടെ യഥാതഥ വിവരണവും. തീര്‍ത്തും പക്ഷപാതമില്ലാതെ അങ്ങിനെയൊരു വിവരണം നല്‍കിയതിന് മരിക്കുന്നതുവരെ സാഹ്നിക്ക് വിമര്‍ശനങ്ങളുടെ കല്ലേറ് കൊണ്ടിട്ടുണ്ട്.

വിഭജ-നകാലത്തെ കലാപങ്ങള്‍ ഇനിയൊരിക്കലുമുണ്ടാവില്ലെന്ന് കരുതിയ സാഹ്നിക്ക് നടുക്കമുണ്ടാക്കിയ സംഭവമായിരുന്നു ബോംബെ കലാപങ്ങള്‍. മതത്തിന് വേണ്ടി മനുഷ്യന്‍ മൃഗമാവുന്ന അവസ്ഥ സാഹ്നിയെ ഇരുത്തി ചിന്തിപ്പിച്ചു.

തുടര്‍ന്നാണ് വിഭജന കാലത്തെ കലാപങ്ങളുടെ പശ്ഛാത്തലത്തില്‍ തമസ്സെന്ന നോവല്‍ രചിച്ചത്. മതഭ്രാന്താകുന്ന തമസ്സിനാല്‍ ആവേശിക്കപ്പെട്ട് മനുഷ്യന്‍ നടത്തുന്ന ക്രൂരതകള്‍ പ്രതിപാദ്യ വിഷയമായ ഈ കൃതി എന്നും നിലനില്‍ക്കത്തക്കതാണ്.

പാകിസ്ഥാനിലെ റാവല്‍പിണ്ടിയില്‍ 1915 ലാണ് സാഹ്നിയുടെ ജ-നനം. മരിക്കുമ്പോള്‍ 82 വയസ്സുണ്ടായിരുന്നു.

1975 ലെ കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുള്ള സാഹ്നിയുടെ തമസ് പ്രസിദ്ധ സംവിധായകനായ ഗോവിന്ദ് നിഹലാനി ചലച്ചിത്രമാക്കിയിട്ടുണ്ട്. നോവല്‍, നാടകം, മൊഴിമാറ്റം, അധ്യാപനം എന്നീ മേഖലകളില്‍ കഴിവ് തെളിയിച്ചിട്ടുള്ള സാഹ്നി ഒരു ബഹുമുഖ പ്രതിഭയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :