പൊന്നാനിയിലെ ഉള്‍നാടന്‍ ഗ്രാമമായിരുന്ന കടവനാട്ടു നിന്നും വന്ന് ജോലിയും പത്രപ്രവര്‍ത്തനവുമായി കോഴിക്കോട്ട് നഗരത്തില്‍ ജീവിതത്തിന്‍റെ മുക്കാല്‍ ഭാഗം കഴിച്ചു കൂട്ടിയിട്ടും കടവനാട് കുട്ടികൃഷ്ണന്‍ തനി ഗ്രാമീണനായി നിലനിന്നു.
എന്‍റെ ലോകം ചെറുതാണ്. എന്‍റെ ഗ്രാമത്തിന്‍റെ വര്‍ണങ്ങളും ശബ്ദങ്ങളും ഞാന്‍ ചവിട്ടിപ്പോന്ന വഴി കണ്ടുമുട്ടിയ ആളുകള്‍, എന്‍റെ സ്വപ്നങ്ങള്‍ എന്‍റെ വീഴ്ചകള്‍, ചുറ്റം കണ്ട ജീവിത വൈചിത്രങ്ങള്‍, എന്‍റെ വിചാരണപുളകങ്ങള്‍ ഇവയെല്ലാമാണ് സ്വാഭാവികമായും എന്‍റെ കവിതകളുടെ ഉള്ളടക്കം എന്ന് അദ്ദേഹം തന്നെ പറഞ്ഞുവെച്ചിട്ടുണ്ട്.
കോഴിക്കോട് കടപ്പുറം റോഡിലെ പിയേഴ്സ് ലസ്ലിയില്‍ ഉദ്യോഗസ്ഥനായിരിക്കെ കടവനാട് നിര്‍വ്വഹിച്ച ചരിത്രദൗത്യമായിരുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പിന്‍റെ ബാലപംക്തി കൈകാര്യം ചെയ്യുന്ന കുട്ടേട്ടനാവുക എന്നത്.
അദ്ദേഹം മനോരമയിലേക്ക് മാറിയതില്‍ പിന്നെയാണ് കുഞ്ഞുണ്ണിമാഷ് കുട്ടേട്ടനായത്.