ആ കാലത്ത് കുട്ടികള്‍ക്കായി കടവനാട് എഴുതിയ നോവലാണ് "വയനാടിന്‍റെ ഓമന'. വളരെ ഹൃദ്യമായൊരു കലാസൃഷ്ടിയാണതു. പ്രിയപ്പെട്ടവരേ എന്നൊരു ഗദ്യകൃതിയും അദ്ദേഹം രചിച്ചു.
വെട്ടും കിളയും ചെന്ന മണ്ണ്, കാഴ്ച, സുപ്രഭാതം, നാദ നൈവേദ്യം, വേദനയുടേ തോറ്റം, കളിമുറ്റം എന്നിവയാണ് പ്രധാന കാവ്യകൃതികള്‍. മൂന്നു വിവര്‍ത്തനങ്ങളും അദ്ദേഹത്തിന്‍റേതായിട്ടുണ്ട കളിമുറ്റം
എന്ന് വിശ്വസിച്ചതുകൊണ്ടാവാം. തന്‍റെ തെറ്റെന്ന് കവിതകളുടെ സമാഹാരത്തിന് കളിമുറ്റം എന്ന് പേരിട്ടത്. ഇവിടെ കളി കാര്യമാണ്, കര്‍മ്മമാണ്, ജീവിതമാണ്. കവിതയുമാണ്.
ജീവിത മുഖങ്ങളെപോലും അസ്വസ്ഥമാക്കുന്നതാണ് കലാവിദ്യ. സകലജീവിതദുരിതങ്ങളും യുദ്ധങ്ങളും നിറഞ്ഞ മഹാഭാരതം നമുക്ക് ആസ്വാദ്യമാവുന്നത് അതു കലയായി മാറിയതുകൊണ്ടാണ്.
കടവനാടും ജീവിതമനുഭവങ്ങളെ ദുഃഖങ്ങളെ കലയാക്കി കവിതയാക്കി മാറ്റുന്നു. എന്നിട്ടു പറയുന്നു.
കടഞ്ഞെടുത്തോന്‍ കണ്ണീരൊക്കെ- കവിതാ മാധുരിയായ് കറന്നുയോന്‍ക ഹിതം പോന്‍.....''