ഉറക്കെ പറയുകയും അട്ടഹസിക്കുകയുമല്ല കടവനാടിന്‍റെ പ്രകൃതം പറയുന്നത് പതുക്കെയാവാം. പക്ഷെ ശക്തമായി പറയും.
കടവനാടിന്‍റെ കവിത ഇടശേരി വിവരിച്ചതുപോലെ "എന്തൊരു നാണം കുപ്പിവളക്കാരി' എന്ന മട്ടില്‍ നാണിച്ചാണ് പുറത്തുവരുക. വല്ലപ്പോഴുമേ വരുകയുമുള്ളൂ .
അതുകൊണ്ട് കുറെയൊക്കെപ്പേര്‍ കടവനാടിനെ ശ്രദ്ധിക്കാതെ പോയിട്ടുണ്ട്. എന്നാല്‍ ശ്രദ്ധിച്ചിരുന്നവര്‍ ഒരിക്കലും വിട്ടുമാറാതെ പിന്തുടര്‍ന്നിരിക്കും.
കടവനാടിന്‍റെ മനസ്സ് ഗ്രാമീണന്‍റേതാണെന്ന് പറഞ്ഞല്ലോ. ഗ്രാമത്തിനെതിരായ സമഗ്ര ജീവിത ദുര്‍ഗന്ധമാണദ്ദേഹത്തിന് സാധാരണക്കാരന്‍റെ നേരും നോമ്പും ജന്മങ്ങളുമാണദ്ദേഹത്തിന് . ഇതെല്ലാം അദ്ദേഹത്തിന്‍റെ കവിതയുടെയും മുഖമുദ്രകളാണ്.