സാഹിത്യത്തിന്‍റെ വിജ്ഞാനകോശമായിരുന്നു കൃഷ്ണന്‍ നായര്‍.പല സാഹിത്യകാരന്മാര്‍ക്കും നോബല്‍ സമ്മാനംപോലുള്ള പുരസ്കാരങ്ങള്‍ കിട്ടുമ്പോള്‍ അവരെകുറിച്ച് ആധികാരികമയി പറയാന്‍ അറിയുന്ന ഒരാള്‍ അദ്ദഹം മാത്രമായിരുന്നു.
1923 മാര്‍ച്ച് 3 ന് തിരുവനന്തപുരത്തെ പൂജപ്പുരയിലാണ് അദ്ദേഹം ജനിച്ചത്.അച്ഛന്‍ വി.കെ.മാധവന്‍ പിള്ള, അമ്മ എല്‍.ശാരദാമ്മ. തിരുവിതാംകൂറിലെ പല സ്ഥലങ്ങളിലായി കോളേജ് വിദ്യാഭ്യാസം നടത്തി. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളെജില്‍ നിന്ന് എം.എ ഒന്നാം ക്ളാസില്‍ ജയിച്ചു.
1978 ല്‍ കോളേജ് പ്രൊഫസറായി ഔദ്യോഗിക ജ-ീവിതത്തില്‍ നിന്ന് വിരമിച്ചു.തിരുവനന്തപുരം സെക്രട്ടറിയേറ്റ് ജ-ീവനക്കാരനായി 5 കൊല്ലം സേവനമനുഷ് ഠിച്ചിട്ടുണ്ട്. സാഹിത്യ സംബന്ധിയായ ലേഖനവൃത്തിക്കുള്ള ഒരു ലക്ഷം രൂപയുടെ ഗോയങ്ക അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. 25 ഓളം പുസ്തകങ്ങള്‍ രചിച്ചു. 2006 ഫെബ്രുവരി 23 നു അന്തരിച്ചു
40 കൊല്ലമായി സാഹിത്യവാരഫലം എന്ന സാഹിത്യനിരൂപണ പംക്തി കൈകാര്യം ചെയ്ത കൃഷ്ണന്‍ നായര്‍ ഏറ്റവും കൂടുതല്‍ കാലം സാഹിത്യ പംക്തി കൈകാര്യം ചെയ്യുന്നതില്‍ ലോക റെക്കോഡിന് ഉടമയാണ്. കൗമുദി ബാലകൃഷ്ണനാണ് ആദ്യമായി വാരഫലം പംക്തി തുടങ്ങിവച്ചത്.