ബസു പൊളിറ്റ് ബ്യൂറോ വിടുന്നു

WDFILE
മുതിര്‍ന്ന സി.പി.ഐ(എം‌) നേതാവ് ജ്യോതി ബസു പോളിറ്റ് ബ്യൂറോ അംഗത്വം രാജിവെയ്ക്കുവാന്‍ വെള്ളിയാഴ്‌ച ആഗ്രഹം പ്രകടിപ്പിച്ചു. മോശം ആരോഗ്യസ്ഥിതിയാണ് കാരണം.

ഇക്കാ‍ര്യം വ്യക്തമാക്കി സി.പി.ഐ(എം)ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന് കത്ത് നല്‍കിയിട്ടുണ്ടെന്ന് ബസു പറഞ്ഞു. ‘ഫെബ്രുവരി 25 നും 26 നും ഡല്‍ഹിയില്‍ നടക്കുന്ന പോളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുക്കുവാന്‍ കഴിയില്ലെന്ന് ഞാന്‍ പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ട്.

ഞങ്ങളുടെ പാര്‍ട്ടിയില്‍ ഒരു വ്യക്തിയ്‌ക്ക് തീരുമാനമെടുക്കുവാന്‍ കഴിയുകയില്ല. അവസാന തീരുമാനം പാര്‍ട്ടിയുടേതാണ്’; ജ്യോതി ബസു പറഞ്ഞു. ഇതിനു മുമ്പ് ബസു പോളിറ്റ് ബ്യൂറോ വിടണമെന്ന് ആഗ്രഹം പ്രകടിച്ചിരുന്നുവെങ്കിലും കുറച്ചു കാലം കൂടി തുടരുവാന്‍ പാര്‍ട്ടി നേതൃത്വം ആവശ്യപ്പെടുകയായിരുന്നു.

കൊല്‍ക്കത്ത| WEBDUNIA|
ഡല്‍ഹിയില്‍ 2005ല്‍ നടന്ന പതിനെട്ടാമത് പാര്‍ട്ടി കോണ്‍ഗ്രസാണ് ബസുവിനെ പോളിറ്റ് ബ്യൂറോ അംഗമായി തെരഞ്ഞെടുത്തത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രി പദവിയിലിരുന്ന റെക്കോര്‍ഡ് ജ്യോതിബസുവിനാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :