മലയാള സാഹിത്യത്തിലെ പ്രകാശ ഗോപുരമായിരുന്നു പ്രൊഫസര്‍ എം.കൃഷ്ണന്‍ നായര്‍-. അദ്ദേഹം ഒരേസമയം വിജ-്ഞാനത്തിന്‍റെ വെളിച്ചം പകരുകയും ലോക സാഹിത്യത്തെ മലയാളിക്ക് അപ്പപ്പോള്‍ പരിചയപ്പെടുത്തുകയും ചെയ്തു.അദ്ദേഹത്തിന്‍റെ ചരമ വാര്‍ഷികമാണ് ഇന്ന്
ടി.വിയും ഇന്‍റര്‍നെറ്റും വരുന്നതിന് മുന്‍പ് ലോകത്തിന്‍റെ വിവിധ കോണുകളിലുണ്ടാകുന്ന സാഹിത്യ പ്രവര്‍ത്തനങ്ങളും പുസ്തകങ്ങളും കൃഷ്ണന്‍ നായര്‍ക്ക് അന്യമായിരുന്നില്ല. അത് അദ്ദേഹം തെളിനീര്‍ പോലെ മലയാളിക്ക് പകര്‍ന്നു നല്‍കുകയും ചെയ്തു.
സാഹിത്യവാരഫലം എന്ന വിമര്‍ശനാത്മക പംക്തിയിലൂടെ അദ്ദേഹം നാല്‍ പതിറ്റാണ്ടിലൂടെ ആഴ്ചയിലൊരിക്കല്‍ മലയാളിയുടെ മുന്‍പിലേക്ക് കടന്നുവന്നു. 1982 ല്‍ മകന്‍ മരിച്ചപ്പോഴും ഈ പംക്തി അദ്ദേഹം മുടക്കിയില്ല.
ലോകസാഹിത്യത്തില്‍ ഉണ്ടാവുന്ന വികാസ പരിണാമങ്ങള്‍ കൃഷ്ണന്‍ നായരുടെ സാഹിത്യ വാരഫലത്തില്‍ പ്രതിഫലിച്ചുപോന്നു. പില്‍ക്കാലത്ത് പ്രശസ്തരാവുകയും നോബല്‍ പുരസ്കാരങ്ങള്‍ നേടുകയുമൊക്കെ ചെയ്ത ഒട്ടേറെ പേരെ പരിചയപ്പെടുത്തിയത് കൃഷ്ണന്‍ നായരാണ്. ഉദാഹരണം : സരഗാമോ, മാര്‍ക്കേസ്, ബോര്‍ഹസ്, കുറ്റ് സേ, കുന്ദേര.