സത്യന്‍ അന്തിക്കാടിന്‍റെ സിനിമകള്‍ മമ്മൂട്ടിക്ക് യോജിച്ചവയല്ല എന്ന് പരക്കെ ഒരു അഭിപ്രായമുണ്ട്. എന്നാല്‍ 1987ല്‍ റിലീസായ ശ്രീധരന്‍റെ ഒന്നാം തിരുമുറിവ് അതിനൊരു അപവാദമാണ്. സ്വഭാവികനര്‍മം മമ്മൂട്ടി ഗംഭീരമായി പരീക്ഷിച്ച കഥാപാത്രമാണ് ഈ ചിത്രത്തിലെ ശ്രീധരന്‍. ശ്രീനിവാസന്‍റെ തിരക്കഥ, നര്‍മമുഹൂര്‍ത്തങ്ങളിലൂടെ ഒരു ചെറുപ്പക്കാരന്‍റെ പ്രണയനഷ്ടത്തെ വരച്ചുകാട്ടുകയായിരുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |