മമ്മൂട്ടി മലയാളത്തിന് നല്‍കിയ 10 രത്നങ്ങള്‍

PRO
1. മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍

WEBDUNIA|
ഫാസില്‍ സംവിധാനം ചെയ്ത ‘മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍’ മമ്മൂട്ടി എന്ന നടന്‍റെ രണ്ടു മുഖങ്ങള്‍ വെളിവാക്കിയ സിനിമയാണ്. പ്രണയനായകനായും മകളോടുള്ള സ്നേഹത്താല്‍ മറ്റെല്ലാത്തിനെയും തള്ളിപ്പറയാന്‍ തുനിയുന്ന അച്ഛനായും ജീവിക്കുകയായിരുന്നു 1987ല്‍ റിലീസായ ഈ സിനിമയില്‍ മമ്മൂട്ടി. ഡോ. വിനയചന്ദ്രന്‍ എന്ന കഥാപാത്രത്തിന് ഇന്നും ആരാധകര്‍ ഏറെ. ഒരു മിത്ത് പോലെ സുന്ദരമായ കഥയും അതിലെ വിനയചന്ദ്രന്‍ എന്ന കഥാപാത്രത്തെയും മലയാളികള്‍ ഇന്നും ഏറെ സ്നേഹിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :