Last Updated:
വെള്ളി, 23 ഒക്‌ടോബര്‍ 2015 (18:24 IST)
3. എന്ന് നിന്‍റെ മൊയ്തീന്‍
പൃഥ്വിരാജ് നായകനായ എന്ന് നിന്‍റെ മൊയ്തീന്‍ മലയാള സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റുകളുടെ കൂട്ടത്തില്‍ ഇടം പിടിച്ചു. ദൃശ്യം, ബാംഗ്ലൂര്‍ ഡെയ്സ്, പ്രേമം എന്നിവ പോലെ മൊയ്തീനും മലയാളത്തിന് അഭിമാനിക്കാവുന്ന വിജയമായി. പൃഥ്വി - പാര്‍വതി ജോഡിയും വിമലിന്‍റെ സംവിധാനവും ജോമോന്‍ ടി ജോണിന്‍റെ ഛായാഗ്രഹണവുമാണ് ചിത്രത്തിന് ഗുണമായത്.
4. ലോര്‍ഡ് ലിവിംഗ്സ്റ്റണ്‍ 7000 കണ്ടി
അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ സംവിധാനം ചെയ്ത ലോര്‍ഡ് ലിവിംഗ്സ്റ്റണ്‍ 7000 കണ്ടിയാണ് ഹിറ്റ് ചാര്‍ട്ടില്‍ നാലാം സ്ഥാനത്ത്. കുഞ്ചാക്കോ ബോബന്‍ നായകനായ ഈ സിനിമ ഹൈക്ലാസ് പ്രേക്ഷകരെ ആകര്‍ഷിക്കുന്നു. വനത്തിന്‍റെ സൌന്ദര്യവും അഭിനേതാക്കളുടെ മികച്ച പ്രകടനവുമാണ് ഈ സിനിമയെ രക്ഷപ്പെടുത്തിയത്.
5. ലൈഫ് ഓഫ് ജോസൂട്ടി
ഹിറ്റ് ചാര്‍ട്ടില്‍ അഞ്ചാം സ്ഥാനത്ത് ദിലീപിന്‍റെ ലൈഫ് ഓഫ് ജോസൂട്ടിയാണ്. ജീത്തു ജോസഫിന്‍റെ വമ്പന്‍ ഹിറ്റുകളുടെ കൂട്ടത്തില്‍ പെടുത്താനാവില്ലെങ്കിലും ജോസൂട്ടി സാമ്പത്തികവിജയം നേടി. ദിലീപിന്‍റെ പെര്‍ഫോമന്‍സാണ് പ്രേക്ഷകരെ പിടിച്ചിരുത്തിയ ഘടകം.
കനല്‍ റിലീസായി ഒരു ദിവസം മാത്രം പൂര്‍ത്തിയാക്കിയതിനാല്‍ ഹിറ്റ് ചാര്‍ട്ടില്‍ ഇടംനേടിയിട്ടില്ല.