ബാഹുബലി 2 - പ്രഭാസിനൊപ്പം സൂര്യ !

ബാഹുബലി, ഗരുഡ, പ്രഭാസ്, മോഹന്‍ലാല്‍, സൂര്യ, മമ്മൂട്ടി, സ്റ്റീവ് റോണ്‍
Last Modified ചൊവ്വ, 20 ഒക്‌ടോബര്‍ 2015 (18:56 IST)
ഇന്ത്യന്‍ സിനിമയിലെ കൊടികെട്ടിയ വിജയം ബാഹുബലി സ്വന്തമാക്കിയതിന് പിന്നാലെ ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിന്‍റെ ചിത്രീകരണവും തുടങ്ങിയിരുന്നു. 40 ശതമാനം ഷൂട്ടിംഗ് നേരത്തേ പൂര്‍ത്തിയാക്കിയതാണ്. അടുത്ത വര്‍ഷം മധ്യത്തോടെ തിയേറ്ററുകളില്‍ എത്തിക്കത്തക്ക വിധത്തിലാണ് ചിത്രീകരണം മുന്നേറുന്നത്. ഏറ്റവും പുതിയ വിവരം അനുസരിച്ച്, തമിഴകത്തിന്‍റെ സൂപ്പര്‍താരം ബാഹുബലിയുടെ രണ്ടാം ഭാഗത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും.

രാജമൌലിയുടെ സിനിമയില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള ആഗ്രഹം സൂര്യ പലതവണ പ്രകടിപ്പിച്ചിരുന്നു. ബാഹുബലി 2ല്‍ തന്നെ സൂര്യയുടെ ആ ആഗ്രഹം സാധിച്ചുകൊടുക്കുകയാണ് രാജമൌലി. ഒട്ടേറെ ആക്ഷന്‍ സീനുകളില്‍ സൂര്യയും പങ്കെടുക്കുമെന്നാണ് വിവരം. തമിഴിലും തെലുങ്കിലും മാര്‍ക്കറ്റുള്ള സൂര്യ കൂടി ചേരുന്നതോടെ ബാഹുബലി ആദ്യഭാഗത്തേക്കാള്‍ ബ്രഹ്മാണ്ഡമാകുകയാണ് രണ്ടാം ഭാഗം.

ആക്ഷന്‍ രംഗങ്ങളും ഇമോഷണല്‍ രംഗങ്ങളും രണ്ടാം ഭാഗത്തില്‍ കൂടുമെന്നാണ് ലഭിക്കുന്ന വിവരം. കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു എന്ന സസ്പെന്‍സ് തന്നെയായിരിക്കും രണ്ടാം ഭാഗത്തിന്‍റെ പ്രധാന ആകര്‍ഷണം. അനുഷ്കയുടെ കഥാപാത്രമായിരിക്കും രണ്ടാം ഭാഗത്തില്‍ നായികയായി കൂടുതല്‍ തിളങ്ങുക.

അതേസമയം, ബാഹുബലിക്ക് ഒരു മൂന്നാം ഭാഗമുണ്ടാകുമെന്നും ചില റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. എന്നാല്‍ മൂന്നാം ഭാഗം ഉണ്ടാകില്ലെന്നും ബാഹുബലി 2 പൂര്‍ത്തിയായാലുടന്‍ 1000 കോടി ബജറ്റില്‍ മോഹന്‍ലാലിനെ നായകനാക്കി ആരംഭിക്കുമെന്നും രാജമൌലിയോട് അടുത്ത കേന്ദ്രങ്ങള്‍ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :