ഒട്ടേറെ വ്യത്യസ്തമായ സിനിമകള്‍ ഇറങ്ങിയ വര്‍ഷമായിരുന്നു 2001. ലാല്‍ ജോസ് എന്ന സംവിധായകന്‍റെ വ്യത്യസ്തമായ ഒരു സിനിമയായിരുന്നു രണ്ടാം ഭാവം. മികച്ച ഒരു ത്രില്ലറായിരുന്നു ഈ സിനിമ. സുരേഷ്ഗോപി എന്ന നടന്‍ കയ്യൊതുക്കത്തോടെ അവതരിപ്പിച്ച രണ്ടു കഥാപാത്രങ്ങളും ഉജ്ജ്വലമായി. തിലകന്‍റെ അഭിനയവും ശ്രദ്ധേയം. നല്ല പാട്ടുകളും ഈ സിനിമയുടെ പ്രത്യേകതയായിരുന്നു.