മകനു വേണ്ടി ശ്രീനിവാസന്‍ പണമിറക്കുന്നു!

WEBDUNIA|
PRO
PRO
വിനീത് ശ്രീനിവാസന്‍ ഒരുക്കുന്ന പുതിയ ചിത്രം നിര്‍മ്മിക്കുന്നത് ശ്രീനിവാസന്‍. മലര്‍വാടി ആര്‍ട്സ് ക്ലബിന് ശേഷം വിനീത് ശ്രീനിവാസന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൂ‍മിയര്‍ സിനിമാ മേക്കേര്‍സിന്റെ ബാനറില്‍ ശ്രീനിവാസന്‍ നിര്‍മ്മിക്കുന്നത്.

ശ്രീനിവാസന്‍ തിരക്കഥയെഴുതി നായകനായി അഭിനയിച്ച പദ്മശ്രീ ഭരത് ഡോ സരോജ് കുമാറില്‍ സൂ‍പ്പര്‍താരങ്ങളെ പരിഹസിച്ചതിന്റെ പേരില്‍ വിനീതിനെ ഒതുക്കാന്‍ ശ്രമമുണ്ടെന്ന വാര്‍ത്തകളുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ മകന്റെ ചിത്രം നിര്‍മ്മിക്കാന്‍ ശ്രീനിവാസന്‍ തന്നെ രംഗത്തെത്തിയെന്നത് ശ്രദ്ധേയമാണ്. വിനീതിന്റെ ആദ്യ ചിത്രമായ മലര്‍വാടി ആര്‍ട്സ് ക്ലബ് നിര്‍മ്മിച്ചത് നടന്‍ ദിലീപ് ആയിരുന്നു.

ഒരു പ്രണയ കഥയാണ് വിനീത് തന്റെ പുതിയ ചിത്രത്തില്‍ പറയുന്നത്. തിരക്കഥ പൂര്‍ത്തിയായിട്ടുണ്ട്. നിവിന്‍ പോളിയാണ് നായകന്‍. ഷാന്‍ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :