വിഷുവിന് മുൻപെ വിജയുടെ വെടിക്കെട്ട്, ബീസ്റ്റ് നാളെയെത്തും: അവധി പ്രഖ്യാപിച്ച് സ്വകാര്യസ്ഥാപനങ്ങൾ

അഭിറാം മനോഹർ| Last Modified ചൊവ്വ, 12 ഏപ്രില്‍ 2022 (16:54 IST)
ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് വിജയ് ചിത്രം ബീസ്റ്റ് നാളെ പ്രദർശനത്തിനെത്തുന്നു. റിലീസിന് മണിക്കൂറുകൾ ബാക്കി നിൽക്കെ ആരാധകരെല്ലാവരും തന്നെ കടുത്ത ആവേശത്തിലാണ്. പല സ്വകാര്യ സ്ഥാപനങ്ങളും വിജയ് ചിത്രത്തിന്റെ റിലീസിനെ തുടർന്ന് അവധി പ്രഖ്യാപിച്ചതായാണ് റിപ്പോർട്ടുകൾ.

നാളെ പ്രവർത്തിദിനമായതിനാൽ ജീവനക്കാർക്ക് സിനിമ ആസ്വദിക്കുന്നതിനായാണ് കമ്പനികൾ അവധി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. അവധി പ്രഖ്യാപിച്ചുകൊണ്ടുള്ള കമ്പനികളുടെ നോട്ടീസുകൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :