മകനായി കഥ പറഞ്ഞ് അല്‍ഫോന്‍സ് പുത്രന്‍, അവന്‍ സമ്മതം മൂളണേയെന്ന് ആഗ്രഹിച്ചെന്ന് വിജയ്

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 12 ഏപ്രില്‍ 2022 (09:03 IST)

മകന്‍ വൈകാതെതന്നെ സിനിമയിലേക്ക് എത്തുമെന്ന സൂചന നല്‍കി വിജയ്. വര്‍ഷങ്ങളായി അവനായി കഥകള്‍ കേള്‍ക്കുന്നത് നടന്‍ തന്നെയാണ്.

തന്നോട് 'പ്രേമം' സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍ ഒരു കഥ പറഞ്ഞിരുന്നുവെന്ന് വിജയ് വെളിപ്പെടുത്തി. കഥ നടന് ഒരുപാട് ഇഷ്ടമായി. വിജയുടെ ആഗ്രഹം മകന്‍ സിനിമയില്‍ എത്തണം എന്ന് തന്നെയാണ്.ഈ കഥയില്‍ അഭിനയിക്കാന്‍ അവന്‍ സമ്മതം മൂളണേ എന്നു വരെ ആഗ്രഹിച്ചുപോയെന്ന് നടന്‍ ഒരു അഭിമുഖത്തിനിടെ പറഞ്ഞു.

സഞ്ജയ് കഥകള്‍ കേള്‍ക്കുന്നുണ്ടെന്നും എന്നാല്‍ ഇപ്പോള്‍ വേണ്ടെന്നാണ് അവന്റെ തീരുമാനം എന്നാണ് വിജയ് പറയുന്നത്.അച്ഛനെന്ന നിലയില്‍ ഈ വിഷയത്തില്‍ അവനെ ഉപദേശിക്കാനില്ലെന്നും തന്റെ പിന്തുണ ആവശ്യമായി വരുന്ന സന്ദര്‍ഭം വന്നാല്‍ തീര്‍ച്ചയായും ഒപ്പം ഉണ്ടാകുമെന്നും നടന്‍ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :