വിജയ്യുടെ ബീസ്റ്റ് കഴിഞ്ഞു, ഇനി രജനിക്കൊപ്പം, നെല്‍സണ്‍ ദിലീപ്കുമാറിന്റെ 'തലൈവര്‍ 169'

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 11 ഏപ്രില്‍ 2022 (15:10 IST)

വിജയ്യുടെ ബീസ്റ്റ് റിലീസിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ സംവിധായകന്‍ ദിലീപ് കുമാര്‍ പുതിയ സിനിമയുടെ പണിപ്പുരയില്‍. കഴിഞ്ഞമാസം തന്റെ പുതിയ ചിത്രം അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
രജനികാന്താണ് നായകന്‍.
തലൈവര്‍ 169 എന്ന് താല്‍ക്കാലികമായി പേരു നല്‍കിയിട്ടുള്ള സിനിമയുടെ ചിത്രീകരണം ഓഗസ്റ്റില്‍ ആരംഭിക്കും. പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ജൂലൈ മാസത്തിലെ തുടങ്ങുകയുള്ളൂ എന്ന് സംവിധായകന്‍ പറഞ്ഞിരുന്നു. ഈ ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരും എന്നും അതിനാല്‍ ഓഗസ്റ്റിലേക്ക് ചിത്രീകരണം നീളും എന്നുമാണ് വിവരം.

അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. അനിരുദ്ധുമായി സംവിധായകന്‍ നാലാമതും കൈകോര്‍ക്കുന്നു എന്നതാണ് പ്രത്യേകത. രജനിയും സംഗീതസംവിധായകനും മൂന്ന് ചിത്രങ്ങളില്‍ ഇതിനുമുമ്പ് ഒന്നിച്ചു പ്രവര്‍ത്തിച്ചിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :