വിജയിനൊപ്പം അഭിനയിക്കുന്ന ത്രില്ലില്‍ രശ്മിക മന്ദാന, ചിത്രങ്ങള്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 11 ഏപ്രില്‍ 2022 (10:05 IST)

ഇന്ത്യയൊട്ടാകെ ആരാധകരുള്ള നടിമാരിലൊരാളാണ് രശ്മിക മന്ദാന. വീണ്ടും താരം തമിഴിലേക്ക് തിരിച്ചെത്തുന്ന വിജയ് ചിത്രത്തിനായി പ്രേമികള്‍ കാത്തിരിപ്പിലാണ്. വിജയിനൊപ്പം അഭിനയിക്കാന്‍ പോകുന്ന ത്രില്ലിലാണ് നടിയും.പൂജയ്ക്ക് എത്തിയ സമയത്ത് എടുത്ത ചിത്രങ്ങളും നടി പങ്കുവെച്ചു.















A post shared by Rashmika Mandanna (@rashmika_mandanna)

ജീവിതത്തിലെ മനോഹരമായ ദിവസങ്ങളാണ് കഴിഞ്ഞു പോയതെന്നും സ്‌ക്രീനിലെ മാജിക് കാണാന്‍ തനിക്ക് കാത്തിരിക്കാനാവില്ലെന്നും രശ്മിക പറയുന്നു.ദളപതി 66 ഏപ്രിലില്‍ ഷൂട്ടിംഗ് ആരംഭിക്കും.സോഷ്യല്‍ മെസേജുള്ള ഒരു കൊമേഴ്സ്യല്‍ എന്റര്‍ടെയ്നറാണ് ഈ ചിത്രം എന്ന് നിര്‍മ്മാതാക്കള്‍ പറയുന്നു.
2022 ദീപാവലിയിലോ 2023 സംക്രാന്തിയിലോ ചിത്രം റിലീസ് ചെയ്യുമെന്ന് നിര്‍മ്മാതാവ് ദില്‍ രാജു നേരത്തെ പറഞ്ഞിരുന്നു.രശ്മിക മന്ദാനയാണ് നായിക.
വംശി പൈഡിപള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തെലുങ്ക് താരം നാനിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും എന്നാണ് കേള്‍ക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :