സാഹസികതയുടെ അവസാനവാക്ക് - മോഹന്‍ലാല്‍ !

BIJU| Last Updated: ബുധന്‍, 24 ജനുവരി 2018 (22:22 IST)
ആക്ഷന്‍ സിനിമകള്‍ക്ക് ഒരു പുതിയ ഡയമെന്‍‌ഷന്‍ നല്‍കിയ സിനിമയായിരുന്നു 1989ല്‍ പുറത്തിറങ്ങിയ ദൌത്യം. മോഹന്‍ലാലിന്‍റെ സാഹസിക രംഗങ്ങളായിരുന്നു ചിത്രത്തിന്‍റെ ഹൈലൈറ്റ്. ക്യാപ്ടന്‍ റോയ് എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ അവതരിപ്പിച്ചത്.
 
ഒരു ആര്‍മി വിമാനം വനത്തില്‍ തകര്‍ന്നു വീഴുന്നതും അതില്‍ അകപ്പെട്ടവരെ രക്ഷിക്കാന്‍ ക്യാപ്ടന്‍ റോയ് നടത്തുന്ന നീക്കങ്ങളുമാണ് ദൌത്യത്തിന്‍റെ പ്രമേയം. അനില്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിന് തിരക്കഥയെഴുതിയത് പോസ്റ്റര്‍ ഡിസൈനര്‍ ഗായത്രി അശോകനായിരുന്നു. 1989ല്‍ ഈ സിനിമ ഒന്നരക്കോടി രൂപ മുടക്കിയാണ് നിര്‍മ്മിച്ചത്. സിനിമ വന്‍ വിജയമായി മാറി.
 
വനാന്തരങ്ങളിലും പാറക്കെട്ടുകളിലും കുത്തിയൊഴുകുന്ന നദികളിലുമുള്ള ആക്ഷന്‍ രംഗങ്ങള്‍ ധാരാളമുണ്ടായിരുന്നു ദൌത്യത്തില്‍. ഈ സിനിമയുടെ ടെക്നിക്കല്‍ ബ്രില്യന്‍സ് ഏറെ പ്രകീര്‍ത്തിക്കപ്പെട്ടു.

പിന്നാലെ പൊലീസിന്‍റെ വെടിയുണ്ടകള്‍
 
ആര്യന് ശേഷം പ്രിയദര്‍ശന്‍ - ടി ദാമോദരന്‍ ടീം ഒരുക്കിയ അധോലോക സിനിമയായിരുന്നു അഭിമന്യു. ഈ സിനിമയ്ക്കും പശ്ചാത്തലം മുംബൈ അധോലോകമായിരുന്നു. ഹരികൃഷ്ണന്‍ എന്ന കഥാപാത്രത്തെയാണ് ഈ ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ചത്. ഹരികൃഷ്ണന്‍ ‘ഹരിയണ്ണ’ എന്ന അധോലോക നായകനായി മാറുന്ന കഥയായിരുന്നു അഭിമന്യു പറഞ്ഞത്.
 
വാളെടുത്തവന്‍ വാളാല്‍ എന്ന സാമാന്യനിയമം ഹരിയണ്ണനെയും കാത്തിരിപ്പുണ്ടായിരുന്നു. അധോലോക ഭരണത്തിനൊടുവില്‍ ഒരു പലായനത്തിനിടെ അയാള്‍ പൊലീസിന്‍റെ വെടിയുണ്ടകള്‍ക്ക് ഇരയായി.
 
‘ക്രൈം നെവര്‍ പെയ്സ്’ എന്നായിരുന്നു അഭിമന്യുവിന്‍റെ ടാഗ്‌ലൈന്‍. ചിത്രം വന്‍ ഹിറ്റായി മാറി. അടുത്തിടെ കെ ബി ഗണേഷ്കുമാര്‍ എം‌എല്‍‌എ പറഞ്ഞത് “അഭിമന്യു ഇപ്പോള്‍ ടി വിയില്‍ കാണുമ്പോഴും ആ സിനിമയുടെ പെര്‍ഫെക്ഷന്‍ കണ്ട് അത്ഭുതപ്പെടാറുണ്ട്” എന്നാണ്.
 
അടുത്ത പേജില്‍ - മോഹന്‍ലാലിന്‍റെ ഗോഡ്ഫാദര്‍
അടുത്ത പേജില്‍ - 


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :