സാഹസികതയുടെ അവസാനവാക്ക് - മോഹന്‍ലാല്‍ !

Mohanlal, Mammootty, Pulimurugan, Joshiy, Shaji Kailas, Priyadarshan,  മോഹന്‍ലാല്‍, മമ്മൂട്ടി, പുലിമുരുകന്‍, ജോഷി, ഷാജി കൈലാസ്, പ്രിയദര്‍ശന്‍
BIJU| Last Updated: ബുധന്‍, 24 ജനുവരി 2018 (22:22 IST)
ആരാണ് മലയാളത്തിന്‍റെ ആക്ഷന്‍ കിംഗ്? ആ ചോദ്യത്തിന് പെട്ടെന്ന് പല ഉത്തരങ്ങളും മനസില്‍ വന്നേക്കാം. എന്നാല്‍ ആലോചിച്ച് നോക്കിയാല്‍, മോഹന്‍ലാല്‍ എന്ന മഹാനടനാണ് മലയാള സിനിമയുടെ ആക്ഷന്‍ ഉസ്താദ് എന്ന് വ്യക്തമാകും. ആക്ഷന്‍ സിനിമകളിലൂടെയാണ് അദ്ദേഹം തന്‍റെ സൂപ്പര്‍താര പദവി ഉറപ്പിച്ചത്. ഇന്നും ആക്ഷന്‍ സിനിമകളിലൂടെയാണ് അദ്ദേഹം മെഗാഹിറ്റുകള്‍ തീര്‍ക്കുന്നതും.

ആക്ഷന്‍ ത്രില്ലറുകളില്‍ മാത്രം അഭിനയിക്കുന്ന ചില താരങ്ങള്‍ നമുക്കുണ്ട്. എന്നാല്‍ അവരൊക്കെ ഒരു നിശ്ചിത കാലയളവില്‍ മാത്രം ശോഭിക്കുകയും അതിന് ശേഷം പ്രേക്ഷകരെ മടുപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ മോഹന്‍ലാല്‍ ആക്ഷന്‍ സിനിമകളില്‍ അഭിനയിക്കുന്നത് മലയാളികള്‍ക്ക് മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷവും ആവേശകരമായ അനുഭവമാണ്. അതുകൊണ്ടുതന്നെയാണ്, മോഹന്‍ലാലിന്‍റെ പഴയ ആക്ഷന്‍ സിനിമകള്‍ക്ക് തുടര്‍ച്ചകള്‍ സൃഷ്ടിക്കാന്‍ സിനിമാപ്രവര്‍ത്തകര്‍ ശ്രമം നടത്തുന്നതും.

മോഹന്‍ലാല്‍ മലയാളത്തിന് നല്‍കിയ ഉശിരന്‍ ആക്ഷന്‍ കഥാപാത്രങ്ങളിലേക്ക് ഒരു മടക്കയാത്ര നടത്തുകയാണിവിടെ. തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളും ആവേശം വിതറുന്ന സീക്വന്‍സുകളുമുള്ള നൂറുകണക്കിന് ചിത്രങ്ങളില്‍ മോഹന്‍ലാല്‍ അഭിനയിച്ചിട്ടുണ്ട്. അവയെല്ലാം മികച്ച വിജയം നേടിയിട്ടുമുണ്ട്. അവയില്‍ ചിലത്, ഒരിക്കലും മറക്കാനാവാത്തതെന്ന് കരുതുന്ന ചിലത്, തെരഞ്ഞെടുത്ത് അവതരിപ്പിക്കുകയാണ്. മോഹന്‍ലാലിന്‍റെ ആ കഥാപാത്രങ്ങള്‍ക്കൊപ്പം മലയാള സിനിമയുടെ സുവര്‍ണകാലത്തേക്കുള്ള ഒരു സഞ്ചാരം കൂടിയാകും ഇതെന്ന കാര്യത്തില്‍ സംശയമില്ല.

1986 വരെ ഒരു അനിശ്ചിതത്വമായിരുന്നു. മോഹന്‍ലാല്‍ എന്ന നടന് ഏതുസ്ഥാനമാണ് നല്‍കുക എന്ന കാര്യത്തില്‍. ‘രാജാവിന്‍റെ മകന്‍’ എന്ന സിനിമ സംഭവിച്ചതോടെ അക്കാര്യത്തില്‍ തീരുമാനമായി. മലയാളത്തിന്‍റെ താരരാജാവായി ആ സിനിമ മോഹന്‍ലാലിനെ വാഴിച്ചു. കാല്‍ നൂറ്റാണ്ടിന് ശേഷവും, അന്ന് മലയാളികള്‍ നല്‍കിയ ആ സിംഹാസനത്തില്‍ മോഹന്‍ലാല്‍ തുടരുന്നു.

മൈ ഫോണ്‍ നമ്പര്‍ ഈസ് 2255 !

തമ്പി കണ്ണന്താനം - ഡെന്നിസ് ജോസഫ് ടീമിന്‍റെ വമ്പന്‍ ഹിറ്റായിരുന്നു രാജാവിന്‍റെ മകന്‍. വിന്‍‌സന്‍റ് ഗോമസ് എന്ന അധോലോക നായകനായി, നെഗറ്റീവ് കഥാപാത്രമായി മോഹന്‍ലാല്‍ കസറി. മലയാളികള്‍ക്ക് അതുവരെ അപരിചിതമായ ഒരു ആക്ടിംഗ് സ്റ്റൈലിലൂടെ മോഹന്‍ലാല്‍ സൂപ്പര്‍ സ്റ്റാറായി. ആ സിനിമയില്‍ മോഹന്‍ലാല്‍ പറയുന്ന ഡയലോഗുകള്‍ ഇന്നും ആവേശം ജനിപ്പിക്കുന്നതാണ്.

“രാജുമോന്‍ ഒരിക്കലെന്നോട് ചോദിച്ചു, അങ്കിളിന്‍റെ ഫാദര്‍ ആരാണെന്ന്. ഞാന്‍ പറഞ്ഞു ഒരു രാജാവാണെന്ന്. കിരീടവും ചെങ്കോലും സിംഹാസനവുമെല്ലാമുള്ള രാജാവ്. പിന്നീട് അവന്‍ എന്നെ കളിയാക്കി വിളിച്ചു - പ്രിന്‍സ്. അതേ, അണ്ടര്‍വേള്‍ഡ് പ്രിന്‍സ്. അധോലോകങ്ങളുടെ രാജകുമാരന്‍”

“മനസ്സില്‍ കുറ്റബോധം തോന്നിത്തുടങ്ങിയാല്‍ പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും”

“മൈ ഫോണ്‍ നമ്പര്‍ ഈസ് 2255”

അവനെ അധോലോകം കാത്തിരുന്നു !

ദേവനാരായണന്‍ എന്ന അമ്പലവാസി പയ്യന്‍ നാടുവിട്ട് ബോംബെയിലെത്തി. അവിടെ അവനെ കാത്തിരുന്നത് അധോലോകത്തിന്‍റെ ചോരമണക്കുന്ന വഴികളായിരുന്നു. അവിടെ അവന്‍ രാജാവായി. ബോംബെ അധോലോകം അവന്‍റെ ചൊല്‍പ്പടിയില്‍ നിന്നു. എല്ലാം ഉപേക്ഷിച്ച് നാട്ടില്‍ മടങ്ങിയെത്തിയ അവനെ കാത്തിരുന്നതും അത്ര ശുഭകരമായ കാര്യങ്ങളായിരുന്നില്ല.

ബോംബെ അധോലോകത്തിന്‍റെ കഥ പറഞ്ഞ ഈ സിനിമയുടെ പേര് ‘ആര്യന്‍’. ദേവനാരായണന്‍ എന്ന നായകനായി മോഹന്‍ലാല്‍. പ്രിയദര്‍ശന്‍റെ ലക്ഷണമൊത്ത ആദ്യ ആക്ഷന്‍ സിനിമ. ടി ദാമോദരന്‍റെ രചന. 1988ല്‍ പുറത്തിറങ്ങിയ ഈ സിനിമ ബ്ലോക്ക് ബസ്റ്ററായിരുന്നു. അതുവരെയുള്ള കളക്ഷന്‍ റെക്കോര്‍ഡുകള്‍ ചിത്രം തിരുത്തിയെഴുതി.

വെള്ളാനകളുടെ നാട്, ആര്യന്‍, ചിത്രം എന്നീ പ്രിയദര്‍ശന്‍ സിനിമകള്‍ നാലുമാസങ്ങളുടെ ഇടവേളയിലാണ് പ്രദര്‍ശനത്തിനെത്തുന്നത്. ഇവ മൂന്നും വമ്പന്‍ ഹിറ്റുകളായി മാറി.

അടുത്ത പേജില്‍ - കുറ്റവാളി ആരായിരുന്നാലും അവന് പിന്നാലെ...



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :