അനുബന്ധ വാര്‍ത്തകള്‍
- 'എൻറെ ജോലി മിസ്സ് ചെയ്യുന്നു' - ഷൂട്ടിംഗ് ലൊക്കേഷനുകളിലെ ഓർമച്ചിത്രങ്ങൾ പങ്കുവെച്ച് മഡോണ
- ‘സിനിമയിൽ ചാൻസ് കുറഞ്ഞു, വസ്ത്രത്തിന് നീളവും' - പ്രതികരണവുമായി അനുശ്രീ
- ഫുട്ബോളിൽ മാത്രമല്ല, ക്രിക്കറ്റിലും വംശീയ അധിക്ഷേപമുണ്ടെന്ന് ക്രിസ് ഗെയിൽ
- ഇൻസ്റ്റഗ്രാമിൽ ഷമിക്കൊപ്പമുള്ള ചൂടൻ ചിത്രം പുറത്തുവിട്ട് മുൻ ഭാര്യ ഹസിൻ ജഹാൻ
- കണ്ണഞ്ചിപ്പിക്കുന്ന ലുക്കിൽ മഞ്ജുവാര്യർ, ചതുർമുഖത്തിലെ മഞ്ജുവിന്റെ സ്റ്റിൽ പുറത്ത്
ആന എന്ന രണ്ടക്ഷരം മലയാളികൾക്ക് എന്തായിരുന്നു? പ്രതികരണവുമായി കുഞ്ചാക്കോ ബോബൻ
ഗർഭിണിയായ ആന ചരിഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി പ്രതിഷേധം രൂക്ഷമാകുകയാണ്. വിവിധ മേഖലകളിലുള്ള നിരവധി പ്രമുഖരാണ് പ്രതിഷേധവുമായി എത്തിയത്. ആന എന്ന ഒരു വാക്ക് മലയാളികൾക്ക് എന്തായിരുന്നുവെന്ന് പറഞ്ഞു തരുകയാണ് നടൻ കുഞ്ചാക്കോ ബോബൻ.
‘നമ്മൾ പഠിച്ച, എഴുതിയ, ആദ്യ വാക്കുകളിൽ ഒന്ന്. കാണുമ്പോഴെല്ലാം അതിശയത്തോടെയും സന്തോഷത്തോടെയും കൗതുകത്തോടെയും നോക്കി നിന്ന ഒന്ന്. ഐശ്വര്യത്തിൻറെയും ഗംഭീരത്തിൻറെയും പ്രതീകമായി കാണുന്ന ഒന്ന്. വിശ്വസ്തതയുടെയും സഹനത്തിന്റെയും നേർകാഴ്ചയായ ഒന്ന്. ആന’ - കുഞ്ചാക്കോ ബോബൻ ഫേസ്ബുക്കില്‍ കുറിച്ചു.