1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Ahana Krishna Kumar Instagram post

ഭ്രാന്തൻ കമൻറുമായി എത്തുന്ന സാഡിസ്റ്റുകളേ, പ്ലീസ് അല്പം പക്വത കാണിക്കൂ: അഹാന കൃഷ്ണകുമാർ

അഹാന
താര കുടുംബത്തിൽ നിന്ന് മലയാള സിനിമയിലേക്കെത്തിയ നടിയാണ് അഹാന. നടൻ കൃഷ്ണ കുമാർ - സിന്ധു കൃഷ്ണ ദമ്പതികളുടെ മകളായ അഹാനയുടെ സോഷ്യൽ മീഡിയയിലെ പോസ്റ്റുകളെല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്. സഹോദരിമാർക്കൊപ്പമുള്ള പോസ്റ്റുകളാണ് അഹാന കൂടുതലും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുള്ളത്. എന്നാൽ സഹോദരി ബന്ധത്തിൽ കോട്ടം വരുത്തുന്ന ചില കമൻറുകൾ താരത്തിൻറെ സോഷ്യൽ മീഡിയ പേജിൽ വന്നിരുന്നു. ഇത്തരം ഒരു കമൻറ് ചൂണ്ടിക്കാട്ടിക്കൊണ്ട് , വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് അഹാന.
 
ഒരു സഹോദരിയെ മറ്റു സഹോദരിയുമായി താരതമ്യപ്പെടുത്തുന്നത് ഇത്തരം മെസ്സേജുകൾ താൻ ചിലപ്പോൾ കാണാറുണ്ടെന്നും അഹാന പറയുന്നു. ഒരാളെ കുറിച്ച് വെറുപ്പ് തോന്നിക്കുന്ന കമൻറിടുക, മറ്റേയാളെ വാനോളം പുകഴ്ത്തുക അങ്ങനെയുള്ള സാഡിസ്റ്റുകൾ എല്ലാവരോടുമായി എനിക്കൊന്നേ പറയാനുള്ളൂ. ഞങ്ങൾ നാലുപേരും ഭൂമിയിലേക്ക് വന്നത് ഒരേ ഇടത്ത് നിന്നാണ്. ഞങ്ങളുടെ പരസ്പര വിശ്വാസവും സ്നേഹവും നിങ്ങളുടെ ഭ്രാന്തൻ കമൻറ് കൊണ്ട് ഒരു മാറ്റവും ഉണ്ടാകില്ല. പ്ലീസ് അല്പം പക്വത കാണിക്കൂ - അഹാന പറയുന്നു. അഹാനയുടെ സഹോദരി ദിയ മറ്റു സഹോദരങ്ങൾക്കൊപ്പമുള്ള പോലെ അഹാനയുമൊത്ത് കംഫർട്ടബിൾ അല്ല  എന്ന കമൻറ് ചൂണ്ടിക്കാട്ടി കൊണ്ടാണ് അഹാന രംഗത്തെത്തിയത്.
About Writer
ജോര്‍ജി സാം
അടുത്ത ലേഖനം
ടാക്‌സ് അടയ്‌ക്കുന്ന ഒരു മണ്ടൻ ആണ് ഞാൻ എനിക്കറിയണം: സന്ദീപ് വാരിയർക്കെതിരെ അജു വർഗീസ്