മമ്മൂട്ടി മലയാളത്തിന് നല്‍കിയ 10 രത്നങ്ങള്‍

WEBDUNIA|
PRO
മമ്മൂട്ടി ഒരു മാണിക്യമാണ്. രാജമാണിക്യം തന്നെ. അതിന്‍റെ തിളക്കം ദിനം തോറും ഏറിവരുന്നു. മമ്മൂട്ടി എന്ന താരവും മനുഷ്യനും മലയാളികള്‍ക്ക് കൂടുതല്‍ കൂടുതല്‍ പ്രിയപ്പെട്ടതാകുന്നു. നൂറുകണക്കിന് നല്ല കഥാപാത്രങ്ങളെ മൂന്ന് പതിറ്റാണ്ടുകള്‍ക്കിടയില്‍ അദ്ദേഹം മലയാളികള്‍ക്ക് സമ്മാനിച്ചിട്ടുണ്ട്. അവയില്‍ ഒരെണ്ണം പോലും ഗുണമില്ലാത്തതെന്ന് പറഞ്ഞ് തള്ളിക്കളയാനാവില്ല. അദ്ദേഹത്തിന്‍റെ കരിയറില്‍ നിന്ന് മികച്ച പത്ത് സിനിമകള്‍ തെരഞ്ഞെടുക്കാന്‍ ശ്രമിച്ചാല്‍ അതും കണ്‍ഫ്യൂഷനുണ്ടാക്കും. ഏതു കഥാപാത്രത്തെ, ഏത് സിനിമയെ മാറ്റിനിര്‍ത്താനാകും.

അമരം, തനിയാവര്‍ത്തനം, വിധേയന്‍, ഒരു വടക്കന്‍ വീരഗാഥ, പാലേരിമാണിക്യം, അംബേദ്കര്‍ തുടങ്ങി ആലോചിച്ചുനോക്കിയാല്‍ ഉടന്‍ കണ്ടെത്താന്‍ കഴിയുന്ന ഒരു പിടി മികച്ച സിനിമകള്‍ മമ്മൂട്ടിയുടേതായുണ്ട്. അവ ഇന്ത്യന്‍ സിനിമയുടെ തന്നെ അഭിമാനചിത്രങ്ങളാണ്. എന്നാല്‍ വെബ്ദുനിയ മലയാളം ഇവിടെ തെരഞ്ഞെടുത്തിരിക്കുന്ന പത്ത് ചിത്രങ്ങളില്‍ ഇവയൊന്നുമില്ല. മികച്ചതെങ്കിലും വേണ്ടത്ര അംഗീകാരം ലഭിക്കാതെ പോയ ചില സിനിമകളെ കണ്ടെത്താനാണ് ശ്രമം. ഈ സിനിമകള്‍ ഏവര്‍ക്കും പ്രിയപ്പെട്ടവയായിരിക്കും. എന്നാല്‍ വലിയ സാമ്പത്തികവിജയമോ, അംഗീകാരങ്ങളുടെ നിറവോ അവയ്ക്കുണ്ടായി എന്നുവരില്ല. എങ്കിലും മമ്മൂട്ടി എന്ന മഹാനടന്‍ ഉള്‍ക്കരുത്തുകൊണ്ട് വ്യത്യസ്തമാക്കിയ പത്ത് രത്നങ്ങള്‍ തന്നെയാണ് അവ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :