രഞ്ജിത് എന്ന സംവിധായകന്‍റെ വഴിമാറി നടത്തത്തിന്‍റെ തുടക്കമായിരുന്നു നന്ദനം. പൃഥ്വിരാജ് എന്ന നടന്‍റെ ഉദയവും. ഒരു മിത്ത് പോലെ സുന്ദരമായ കഥയെ മനോഹരമായ സിനിമയാക്കി മാറ്റി രഞ്ജിത്. നന്ദനത്തില്‍ നവ്യാ നായര്‍ അവതരിപ്പിച്ച ബാലാമണി എന്ന കഥാപാത്രം ഇപ്പോഴും ചര്‍ച്ചചെയ്യപ്പെടുന്നു.