ആശയസംവാദത്തിന് തന്‍റെ വീട്ടില്‍ വൈകിയെത്തിയ ജനപ്രതിനിധികളെ കഥകളുടെ കുലപതി ടി പത്മനാഭന്‍ ശകാരിച്ചു. എം എല്‍ എമാരായ പി സി വിഷ്ണുനാഥും വി ടി ബല്‍റാമുമാണ് ടി പത്മനാഭന്‍റെ കോപത്തിനിരയായത്. ഇവര്‍ ഇരുവരും വൈകിയെത്തിയതാണ് പത്മനാഭനെ കോപാകുലനാക്കിയത്.
“രാഹുല്‍ഗാന്ധിയുടെ അടുത്താണെങ്കില്‍ നീയൊക്കെ കൃത്യസമയത്ത് എത്തില്ലേ?” - എന്ന ചോദ്യമാണ് വൈകിയെത്തിയ ജനപ്രതിനിധികളുടെ നേര്‍ക്ക് പത്മനാഭന്‍ ഉന്നയിച്ചത്. ഒമ്പതുമണിക്കെത്തേണ്ട എം എല്‍ എമാര്‍ ഒമ്പതരയ്ക്കെത്തിയതോടെയാണ് പത്മനാഭന് നിയന്ത്രണം വിട്ടത്.
മാത്രമല്ല, വി ടി ബല്‍റാമിനെ പത്മനാഭന്‍ മുറിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. ഇവിടെ മൂന്നു കസേരയേ ഉള്ളെന്നും നാലുപേര്‍ക്കിരിക്കാന്‍ കസേരയില്ലെന്നുമാണ് ബല്‍റാമിനോട് പത്മനാഭന്‍ പറഞ്ഞത്. എം എല്‍ എ ആണെന്നറിയിച്ചപ്പോള്‍ ‘പ്രധാനമന്ത്രിയാണെങ്കിലും ഇവിടെ കസേരയില്ല’ എന്ന് പത്മനാഭന്‍ അറിയിച്ചു.
ഇതേ തുടര്‍ന്ന് ബല്‍റാം വീടിന് പുറത്ത് കാറില്‍ കയറി ഇരിപ്പായി. കുറച്ചുനേരം നീണ്ട പിണക്കത്തിനൊടുവില്‍ പത്മനാഭന്‍ തന്നെ വിഷ്ണുനാഥിനെയും ബല്‍റാമിനെയും സമാധാനിപ്പിച്ച് സംവാദം ആരംഭിച്ചു.