കൊച്ചി|
WEBDUNIA|
Last Modified ഞായര്‍, 26 ഫെബ്രുവരി 2012 (17:48 IST)
PRO
PRO
പിറവം ഉപതെരഞ്ഞെടുപ്പില്‍ എന്‍എസ്‌എസ് നിലപാടിനെതിരെ ബിജെപി രംഗത്ത്. യുഡിഎഫിനോട് ശരിദൂരമായിരിക്കുമെന്ന് എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പ്രഖ്യാപിച്ചത്. എന്‍എസ്‌എസിന്റെ ഈ നിലപാട് തെറ്റാണെന്ന വിമര്‍ശനവുമായി ബിജെപി നേതാവ് സികെ പത്മനാഭനാണ് രംഗത്തെത്തിയത്. ദന്തഗോപുരങ്ങളില്‍ ഇരുന്ന് നേതാക്കള്‍ പറയുന്നത് സമുദായ അംഗങ്ങള്‍ അനുസരിക്കണമെന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
സമുദായ അംഗങ്ങള്‍ ബുദ്ധി അടിയറ വച്ചവരല്ല. മന്നത്ത് പത്മനാഭന്റെ ആത്മാവിനോട് നീതി പുലര്‍ത്താത്ത നിലപാടാണ് ഇപ്പോള്‍ എന്‍എസ്‌എസ് നേതാവ് പ്രഖ്യാപിച്ചിരിക്കുന്നതെന്നും സികെ പത്മനാഭന്‍ വിമര്‍ശിച്ചു.