മുറ്റത്തു കുരുക്കുന്ന തുളസിയുടെ പേറ്റന്‍റ് ബഹുരാഷ്ട്ര കമ്പനികള്‍ക്ക് പോവരുത് എന്ന് സാധാരണക്കാരന് പോലുമറിയാം. കേരളത്തില്‍ ഈ ബോധം ഉണ്ടായിട്ടുണ്ട്. ശാസ്‌ത്ര സാഹിത്യ പരിഷത്ത് തുടങ്ങിയ സംഘടനകള്‍ ഇത്തരം ബോധവത്കരണത്തിന് സഹായിച്ചിട്ടുണ്ട്. നമ്മുടെ മണ്ണ്, നമ്മുടെ മരുന്ന്, നമ്മുടെ വിദ്യാഭ്യാസം തുടങ്ങിയവ ഉണ്ടാവണം. സര്‍ക്കാരുകള്‍ ജനങ്ങളുടെ വോട്ട് വാങ്ങി അധികാരത്തിലേറുകയും ജനങ്ങളില്‍നിന്നു പഠിക്കാതെ ജനങ്ങളെ പഠിപ്പിക്കുകയും ചെയ്യുന്ന അവസ്ഥയുണ്ടായിരിക്കുന്നു. ഇതിനൊരു അറുതി വരണമെങ്കില്‍ ആസ്ഥാന കലാകാരനാവാന്‍ തയ്യാറാവാതെ, എന്തും നേരിടാന്‍ കലാകാരന്‍ തയ്യാറാവണം.