ചരിത്രം, നോവല്‍, പ്രഹസനം = സി വി.

ടി ശശി മോഹന്‍

WEBDUNIA|
പില്‍ക്കാലത്തു രാജാവിന് എതിരായി നടന്ന ഗൂഢാലോചനയെയും മൈസൂര്‍ സുല്‍ത്താന്മാരുടെ ആക്രമണത്തെയും പശ്ഛാത്തലമാക്കി രചിച്ച ധര്‍മ്മരാജായും രാമരാജബഹദൂറും അനേകം കഥാതന്തുക്കള്‍ കൂടിച്ചേര്‍ന്ന സങ്കീര്‍ണേതിവൃത്തങ്ങള്‍ ചിത്രീകരിക്കുന്നു. അവയാണ് സി.വി.യുടെ മികച്ച കൃതികള്‍. അസാമാന്യ വ്യക്തിത്വമുള്ള കഥാപാത്രങ്ങളുടെ അവതരണമാണ് ഈ ആഖ്യായികയുടെ പ്രത്യേകത.

പ്രേമാമൃതം (1915) എന്ന സാമൂഹിക നോവലും , കുറുപ്പില്ലാക്കളരി, പണ്ടത്തെ പാച്ചന്‍ തുടങ്ങി ഒമ്പത് പ്രഹസനങ്ങളും സി.വി. രചിച്ചു.

രാജഭക്തനായിരുന്ന സി വി ചരിത്രത്തോട് നീതി പുലര്‍ത്തിയില്ല എന്നൊരു ആക്ഷേപമുണ്ട്. ചരിത്രമെഴുതുകയായിരുന്നില്ല. കാല്‍പ്പനിക നോവലുകല്‍ ഏഴുതുകയായിരുന്നു. അതില്‍ അക്കലത്തെ സമൂഹിക പശ്ഛാത്തലം വന്നു പോയത് യാദൃശ്ഛികം എന്നായിരുന്നു രാമന് പിള്ളയുടെ വാദം.

ഏട്ടുവീട്ടില്‍ പിള്ളമാരുടെ പുരോഗമന ചിന്താഗതിയെ, രാജ്യദ്രോഹമായും കൊള്ളരുതായ്മകളായും ചിത്രീകരിച്ചത് സ്വയം ഒരു നായരായ രാമന്‍ പിള്ള്ളയാണല്ലോ എന്ന് ഇന്ന് എന്‍ എസ് എസ് കാര്‍ പരിതപിക്കുന്നു.

ഇളയപുത്രി മഹേശ്വരി അമ്മയെ വിവാഹം ചെയ്തത് ഹാസ സമ്രാട്ടും അടൂര്‍ ഭാസിയുടെ അച്ഛനുമായ ഇ വി കൃഷ്ണ പിള്ളയാണ്. സി.വി.യുടെ സ്മരണ നിലനിറുത്തുന്നതിനുവേണ്ടി തിരുവനന്തപുരത്ത് സി.വി.രാമന്‍പിള്ള നാഷണല്‍ ഫൗണ്ടേഷന്‍ പ്രവര്‍ത്തിച്ചുവരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :