വിപണിക്ക് സര്‍വകാല നേട്ടം

മുംബൈ| PRATHAPA CHANDRAN|
ഉയര്‍ച്ചകളുടെയും താഴ്ചകളുടെയും ചരിത്രം സൃഷ്ടിച്ച ഇന്ത്യന്‍ ഓഹരി വിപണി ആഴ്ചയിലെ അവസാന ദിവസം വ്യാപാരം അവസാനിപ്പിച്ചത് നേട്ടത്തിന്‍റെ പുതിയൊരു ചരിത്രവുമായാണ്. ആഭ്യന്തര ഓഹരി വിപണിയിലെ പ്രധാന സൂചികയായ സെന്‍സെക്സ് ചരിത്രത്തില്‍ ആദ്യമായി 1,140 പോയന്‍റ് ഉയര്‍ച്ചയില്‍ ക്ലോസ് ചെയ്തു.

വിദേശ വിപണികളില്‍ നിന്നുള്ള പ്രോത്സാഹനജനകമായ വാര്‍ത്തകളാണ് സെന്‍സെക്സിനെ ഇത്രയും ഉയരത്തില്‍ എത്തിച്ചത്. ഇന്ത്യന്‍ സാമ്പത്തിക അടിത്തറ 9-9.5 ശതമാനം വളര്‍ച്ച നില നിര്‍ത്താന്‍ പര്യാപ്തമാണെന്ന പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗിന്‍റെ പ്രസ്താവനയും ഇന്നത്തെ നേട്ടത്തിനു കാരണമായി.

പ്രധാന സൂചികയായ സെന്‍സെക്സ് 139.92 അഥവാ 6.62 ശതമാനം ലാഭത്തില്‍ 18,361.66 ആണ് വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റിയും 349.90 അഥവാ 6.95 ശതമാനം എന്ന ചരിത്ര നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

അമേരിക്ക കഴിഞ്ഞ ദിവസം എം‌പ്ലോയ്മെന്‍റ് ഡാറ്റ പ്രസിദ്ധപ്പെടുത്തിയതും ബുഷ് ഭരണകൂടം 150 ബില്യന്‍ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചതും വിപണി മുന്നേറ്റത്തിന് സഹായകമായെന്ന് നിരീക്ഷകര്‍ കരുതുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :