ഭൂപതി-നോവല്‍‌സ് രണ്ടാം റൌണ്ടില്‍

PTIPRO
ഇന്ത്യന്‍ താരം മഹേഷ് ഭൂപതിയും പങ്കാളി ബഹാമസിന്‍റെ മാര്‍ക്ക് നോവല്‍‌സും ഉള്‍പ്പെട്ട സഖ്യത്തിന് മികച്ച തുടക്കം. 436,000 ഡോളര്‍ സമ്മാനത്തുകയുള്ള എസ് എ പി ഓപ്പണ്‍ ടെന്നീസിന്‍റെ രണ്ടാം റൌണ്ടിലേക്ക് കടന്നിരിക്കുകയാണ്. അമേരിക്കയിലെ സാന്‍‌‌ജോസിലാണ് മത്സരങ്ങള്‍.

രണ്ടാം സീഡായ ഇന്തോ-ബഹാമസ് സഖ്യം ചെക്ക് റിപ്പബ്ലിക്കന്‍ സഖ്യമായ യെറൊസ്ലാവ് ലെവിന്‍‌സ്കി-റെഡക്ക് സ്റ്റെഫാനെക്ക് സഖ്യത്തെയാണ് പരാജയപ്പെടുത്തിയത്. 6-2, 6-3 എന്നതായിരുന്നു സ്കോര്‍. അടുത്ത റൌണ്ടില്‍ ഇന്തോ-ബഹാമസ് സഖ്യം നേരിടുക അമേരിക്കന്‍ ഇരട്ടകളായ സ്കോട്ട് ലിപ്‌സ്കി-ഡെവിഡ് മാര്‍ട്ടിന്‍ സഖ്യത്തെയാണ്.

ന്യൂഡല്‍‌ഹി: | WEBDUNIA|
അമേരിക്കന്‍ സഖ്യം റഷ്യയുടെ ഇഗോര്‍ കുനിത്സ്യന്‍ യു എസിന്‍റെ ജിം തോമാസ സഖ്യത്തെ പരാജയപ്പെടുത്തി. 4-6, 6-3, 12-10 എന്നതായിരുന്നു സ്കോര്‍. മറ്റൊരു ഇന്ത്യന്‍ ജോഡിയായ രോഹന്‍ ബൊപ്പണ്ണ പാകിസ്ഥാന്‍റെ ഐസം ഉള്‍ ഹക്ക് ഖുറേഷിയുമായുള്ള സഖ്യം ആദ്യ മത്സരത്തില്‍ ബലാരസിന്‍റെ മാക്‍സ് മിര്‍നി-ബ്രിട്ടന്‍റെ ജാമി മുറെ സഖ്യത്തെ നേരിടും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :