എഴുത്തുകാര്‍ ഭയന്നാല്‍...
എഴുത്തുകാര്‍ ഭയന്നു കൊണ്ട് സ്വന്തം കൃതികളില്‍ മാറ്റം വരുത്തുന്നത് നല്ല പ്രവണതയല്ലെന്ന് പ്രശസ്ത എഴുത്തുകാരി ജയശ്രീ മിശ്ര കഴിഞ്ഞ വെള്ളിയാഴ്‌ച പറയുകയുണ്ടായി. നൂറു ശതമാനം യോജിക്കാവുന്നതാണ് ജയശ്രീയുടെ ഈ അഭിപ്രായം
തസ്ലീമ തന്‍റെ കൃതിയായ ദിഗന്തിതതില്‍ മാറ്റം വരുത്തുക വഴി ചെയ്തത് ഒരു തരത്തില്‍ ഭീരുത്വമാണ്. അതിലൂടെ അവര്‍ മതഭ്രാന്തന്‍മാര്‍ക്ക് മുമ്പില്‍ മുട്ടുമടക്കുകയാണ് ചെയ്തത്.
സമൂഹത്തെ ശുദ്ധീകരിക്കുകയെന്ന ദൌത്യം കൂടി സാഹിത്യത്തിനുണ്ട്. സമൂഹത്തില്‍ ചൂഴ്‌ന്നു നില്‍ക്കുന്ന പുഴുകുത്തുകളെ ആക്രമിക്കുകയെന്ന ദൌത്യം കൂടി സാഹിത്യക്കാരന്‍/സാഹിത്യക്കാരി കാലങ്ങളായി ചെയ്തു വരുന്നു.
പീഡനങ്ങളുടെ ഒരു പരമ്പര തന്നെ മാധവിക്കുട്ടി അനുഭവിച്ചിട്ടുണ്ട്. മലയാളിയുടെ കപട സദാചാര ബോധത്തെ ആക്രമിച്ചപ്പോള്‍ മലയാളിക്ക് മാധവിക്കുട്ടി ‘പിഴച്ചവളായി‘.
നിര്‍വചനങ്ങള്‍ക്ക് അപ്പുറത്തേക്ക് പെണ്ണ് വളരുതെന്ന് എന്ന് വിചാരിക്കുന്നവരാണ് ഈ ആക്രമണത്തിന് നേതൃത്വം നല്‍കിയത്. മുന്‍വിധികളുടെ അപ്പുറത്തേക്ക് ആരും വളരുതെന്ന് മലയാളി ആഗ്രഹിക്കുന്നു. പിന്നീട് നടന്ന സ്‌ത്രീവിമോചന പോരാട്ടങ്ങള്‍ക്ക് മാധവിക്കുട്ടി പ്രചോദനം നല്‍കിയെന്നത് സത്യമാണ്.
ഇന്ന് ഇന്ദുമേനോനും സി.എസ്.ചന്ദ്രികയും അടങ്ങുന്ന പെണ്ണെഴുത്തുകാര്‍ പറയാനുള്ളത് ശക്തമായി എഴുതുന്നു. അന്ന് മാധവിക്കുട്ടി പിന്‍മാറിയിരുന്നുവെങ്കില്‍ ഇന്ദുമേനോനും സി.എസ്.ചന്ദ്രിക്കക്കും പെണ്ണെഴുത്തിനുള്ള ശക്തി കിട്ടുമായിരുന്നില്ല.
റുഷ്‌ദി യാഥാസ്ഥിക മുസ്ലീംങ്ങള്‍ക്ക് വെറുക്കപ്പെട്ടവനാണ്. എന്നാല്‍, പറയാനുള്ളത് പറയുവാന്‍ അദ്ദേഹത്തിന് ഒരു ഭയവുമില്ല. മാവ് നടുന്നത് നാളത്തെ തലമുറക്കു വേണ്ടിയാണ്. എന്നാല്‍ യാഥാസ്ഥികതയെ തകര്‍ക്കുന്നത് വര്‍ത്തമാനത്തിനും ഭാവിക്കും വേണ്ടിയാണ്. റുഷ്‌ദി തന്‍റെ പോരാട്ടം തുടരുന്നു. ആരെയും ഭയക്കാതെ.
അതിരുകളില്ലാത്ത മനുഷ്യ സ്‌നേഹത്തിന്‍റെ പാഠങ്ങള്‍ മനുഷ്യരാശിയെ പഠിപ്പിച്ചവരാണ് ദസ്തയവസ്‌ക്കി, വിക്ടര്‍ ഹ്യൂഗോ തുടങ്ങിയ സാഹിത്യകാരന്‍മാര്‍. ശാശ്വത സത്യങ്ങളുടെ പാഠങ്ങളല്ല ഇവര്‍ പഠിപ്പിച്ചത്. ഇങ്ങനെയും സത്യമുണ്ട്. അതും മനസ്സിലാക്കണമെന്ന് അവര്‍ മനുഷ്യരാശിയെ പഠിപ്പിച്ചു. അവരും ആരുടെയും മുമ്പില്‍ മുട്ടുമടക്കിയില്ല.
സമൂഹത്തെ ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക് നയിക്കുന്നവരായിക്കണം സാഹിത്യകാരന്‍മാര്‍. എഴുത്തിലൂടെ അവര്‍ നടത്തുന്നത് സാമൂഹിക പ്രവര്‍ത്തനമാണ്.