പുസ്തകവായനയോളം വരില്ല സോഷ്യല്‍ മീഡിയ!

Reading, Social Media, Kodikkunnil Suresh, Language, Literature, വായന, സോഷ്യല്‍ മീഡിയ, ഫേസ്ബുക്ക്, ഭാഷ, സാഹിത്യം
BIJU| Last Modified വ്യാഴം, 15 ജൂണ്‍ 2017 (16:12 IST)
പുസ്തകം വായിക്കുമ്പോള്‍ ലഭിക്കുന്ന അറിവ് സോഷ്യല്‍ മീഡിയയില്‍ നിന്ന് ലഭിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷ്. സോഷ്യല്‍ മീഡിയയിലൂടെ വളരാനാണ് ഇന്നത്തെ തലമുറയ്ക്ക് താല്‍പ്പര്യം. പുസ്തകം വായിക്കുമ്പോള്‍ ലഭിക്കുന്ന അറിവ് സോഷ്യല്‍ മീഡിയയില്‍ നിന്ന് ലഭിക്കില്ല. പുസ്തകങ്ങളിലേക്കും വായനയിലേക്കും പുതുതലമുറ മടങ്ങിവരണം - കൊടിക്കുന്നില്‍ പറഞ്ഞു.

വായനാശീലം അകലുന്നത് സാമൂഹിക-സാംസ്കാരിക അധഃപതനത്തിനു കാരണമാകും. വായനയിലൂടെയേ പുരോഗതി സാധ്യമാകൂ എന്ന ചിന്തയില്‍ നിന്നാണ് ഗ്രന്ഥശാലാ പ്രസ്ഥാത്തിന്റെ തുടക്കം. വളര്‍ത്താന്‍ പി എന്‍ പണിക്കര്‍ നല്‍കിയ സംഭാവനകള്‍ അവിസ്മരണീയമാണ്. വായിച്ച് വളരാനുള്ള മലയാളികളുടെ പഴയകാല സ്വഭാവം തിരിച്ചുകൊണ്ടു വരാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

വായനയാണ് വിദ്യാഭ്യാസ ജീവിതത്തിലെ ഏറ്റവും മഹത്തരമായ പ്രവൃത്തി. വിദ്യാര്‍ഥികള്‍ പുസ്തകങ്ങളുടെ കളിക്കൂട്ടുകാരാകണമെന്നും വായനയിലൂടെ ലഭിക്കുന്ന അറിവുകള്‍ സാമൂഹിക-സാംസ്കാരിക മുന്നേറ്റത്തിനു പ്രയോജപ്പെടുത്തണമെന്നും കൊടിക്കുന്നില്‍ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :