ഇങ്ങനെ ഒരു പണി ആര്‍ക്കും കിട്ടികാണില്ല...തെരുവിലൂടെ ഫോണില്‍ നോക്കി നടന്നതാ; പിന്നെ സംഭവിച്ചത് ഇങ്ങനെ ! വീഡിയോ കാണാം

തെരുവിലൂടെ ഫോണ്‍ നോക്കി നടന്നതാ... പിന്നെ സംഭവിച്ചത് സംഭവം തന്നെ, വീഡിയോ വൈറലാകുന്നു

AISWARYA| Last Updated: ശനി, 10 ജൂണ്‍ 2017 (17:50 IST)
ഇങ്ങനെ ഒരു പണി ആര്‍ക്കും കിട്ടികാണില്ല. തെരുവുലെ നടപ്പാതയിലൂടെ ഫോണില്‍ നോക്കി നടന്ന 67 വയസ്സുള്ള സ്ത്രീക്ക് പറ്റിയ ഒരു അപകടമാണ് ഇപ്പോള്‍ നവ മാധ്യമങ്ങളിലെ ചൂടാറാത്താ വാര്‍ത്ത. യു എസിലെ ന്യൂജഴ്‌സിയില്‍ വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് ഈ സംഭവം നടന്നത്.

ഫുഡ് പാത്തിന് അടിയിലുള്ള ഗ്യാസ് ലൈനില്‍ അറ്റകുറ്റപ്പണിക്കായി സ്ലാബ് നീക്കിയിരുന്നു. ഉയര്‍ത്തിവച്ചിരുന്ന സ്ലാബ് ശ്രദ്ധിക്കാതെ മുന്നോട്ട് നീങ്ങിയ അവര്‍ സ്ലാബില്‍ തട്ടി തലകുത്തി ഓടയില്‍ വിഴുകയായിരുന്നു.
സംഭവ സ്ഥലത്ത് നിന്ന് സിസിടിവി ദൃശ്യത്തില്‍ പതിഞ്ഞ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ നിരവധി പേര്‍ കണ്ട് കഴിഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :